പാലക്കാട്: അട്ടപ്പാടിയിൽ ആറംഗ നായാട്ട് സംഘം പിടിയിൽ. റിഷാദ്, സോബി, സമീർ, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ, സിജോ എന്നിവരാണ് പിടിയിലായത്. അട്ടപ്പാടി സമ്പാർകോഡ് വനത്തിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും മൃഗങ്ങളുടെ മാംസാവശിഷ്ടങ്ങളും വനംവകുപ്പ് കണ്ടെടുത്തു.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. ആറ് പ്രതികളിൽ നാല് പേർ മലപ്പുറം സ്വദേശികളും രണ്ടുപേർ അട്ടപ്പാടി സ്വദേശികളുമാണ്. പുള്ളി മാനിന്റെ നൂറ് കിലോ ഇറച്ചിയും നാടൻ തോക്കും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ മാസം രണ്ടിന് വയനാട് സുഗന്ധഗിരിയിൽ നിന്നും നായാട്ട് സംഘത്തെ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ സംഘം പിടിയിലാവുകയായിരുന്നു.