ചന്ദ്രയാൻ-4 ദൗത്യം രണ്ട് ഘട്ടങ്ങളിലായി; വിക്ഷേപണം എൽവിഎം-3, പിഎസ്എൽവി വാഹനങ്ങളിൽ; അഞ്ച് മൊഡ്യൂളുകൾ വ്യത്യസ്ത ദൗത്യം നിർവഹിക്കുമെന്ന് ഇസ്രോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-4 ദൗത്യം രണ്ട് ഘട്ടങ്ങളിലായി; വിക്ഷേപണം എൽവിഎം-3, പിഎസ്എൽവി വാഹനങ്ങളിൽ; അഞ്ച് മൊഡ്യൂളുകൾ വ്യത്യസ്ത ദൗത്യം നിർവഹിക്കുമെന്ന് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 08:30 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രയാൻ-4-ന് തയ്യാറെടുത്ത് ഐഎസ്ആർഒ. ചന്ദ്രയാൻ-3യിൽ നിന്നും വ്യത്യസ്തമായിരിക്കും അടുത്ത ചാന്ദ്ര ദൗത്യമെന്ന് ഇസ്രോ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത വിക്ഷേപണങ്ങളിലൂടെയാകും ദൗത്യം ചന്ദ്രനിലെത്തുക. രണ്ട് വിക്ഷേപണങ്ങൾക്കും എൽവിഎം-3, പിഎസ്എൽവി എന്നിവയാകും ദൗത്യത്തിന് ഉപയോഗിക്കുക. അഞ്ച് ബഹിരാകാശ വാഹന മൊഡ്യൂളുകളാണ് ഇതിൽ ഉൾപ്പെടുത്തുക. അതായത് ചന്ദ്രയാൻ-3ൽ നിന്നും അധികമായി രണ്ട് ഘടകങ്ങൾ പുതിയ ദൗത്യത്തിലുണ്ടാകും. ഇസ്രോ മേധാവി എസ് സോമനാഥാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്.

ചന്ദ്രോപരിതലത്തിൽ നിന്നും രാജ്യത്തേക്ക് പാറകളും മണ്ണും തിരികെ കൊണ്ടുവരാനും ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് ചന്ദ്രയാൻ-3ൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ചന്ദ്രയാൻ-4ൽ ചന്ദ്രനിൽ നിന്നുള്ള സാമ്പികളുകൾ ഭൂമിയിൽ എത്തിക്കുന്നതിന് രണ്ട് ഘടകങ്ങൾ അധികം ഉണ്ടാകും.

ചന്ദ്രയാൻ-4ന്റെ പ്രധാന ഘടകങ്ങൾ

  • പ്രൊപ്പൽഷൻ മൊഡ്യൂൾ

ചന്ദ്രയാൻ-3ലെ വിക്രം ലാൻഡറിന് സമാനമായിരിക്കും ഇത്.

  • ഡിസെൻഡർ മൊഡ്യൂൾ

ചന്ദ്രോപരിതലത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും.

  • അസെൻഡർ മൊഡ്യൂൾ

സാമ്പിളുകൾ സംഭരിച്ചതിന് ശേഷം അസെൻഡർ മൊഡ്യൂൾ ലാൻഡറിൽ നിന്നും പുറന്തള്ളും. ഇതിന് ശേഷമാകും ഭൂമിയിലേക്ക് മടങ്ങുക.

  • ട്രാൻസ്ഫർ മൊഡ്യൂൾ

ശേഖരിക്കുന്ന വിവരങ്ങൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നും പുറത്തെത്തിക്കാൻ നേതൃത്വം നൽകുന്നു.

  • റീഎൻട്രി മൊഡ്യൂൾ

ചന്ദ്രനിൽ നിന്നും തിരിച്ച ശേഷം ഭൂമിയിലേക്ക് ഇറങ്ങുന്ന ക്യാപ്‌സ്യൂളാണിത്.

രണ്ട് പ്രത്യേക വിക്ഷേപണങ്ങൾ

ചന്ദ്രയാൻ-4 ദൗത്യത്തിൽ പ്രധാനമായും അഞ്ച് ഘടകങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവ രണ്ട് ഘട്ടങ്ങളായാണ് വിക്ഷേപിക്കുന്നത്. രാജ്യത്തെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം-3യിലാകും മൂന്ന് മൊഡ്യൂളുകൾ വിക്ഷേപിക്കുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂൾ, അസെൻഡർ മൊഡ്യൂൾ, ഡിസെൻഡർ മൊഡ്യൂൾ എന്നിവയാണ് എൽവിഎം-3യിൽ ഉൾപ്പെടുന്നത്.

പിഎസ്എൽവിയിലാണ് ബാക്കിയുള്ള രണ്ട് മൊഡ്യൂളുകൾ വിക്ഷേപിക്കുന്നത്. ട്രാൻസ്ഫർ മൊഡ്യൂളും റീ-എൻട്രി മൊഡ്യൂളും ഇതിലാകും വിക്ഷേപിക്കുക. ഇവയിൽ ഏതാണ് ആദ്യം വിക്ഷേപിക്കുക എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇസ്രോ ഇതുവരെയും പങ്കുവച്ചിട്ടില്ല. എന്നാൽ ചാന്ദ്ര ദൗത്യത്തിൽ രണ്ട് വിക്ഷേപണ വാഹനങ്ങൾ ഉപയോഗിക്കുന്ന ചരിത്ര ദൗത്യമാണിത്.

Tags: isroChandrayan-4
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies