മലപ്പുറം: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം. കരടിയുടെ ആക്രമണത്തിൽ വനവാസി യുവാവിന് പരിക്കേറ്റു. നിലമ്പൂർ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ അഖിലിനാണ് കരടിയുടെ കടിയേറ്റത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
യുവാവും ഏഴ് സുഹൃത്തുക്കളും ചേർന്ന് വനത്തിൽ തേൻ ശേഖരിക്കുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. തുടർന്ന് മരത്തിൽ കയറിയാണ് യുവാവ് രക്ഷപ്പെട്ടത്. അഖിലിന്റെ കാലിന് സാരമായി പരിക്കേറ്റു.