അഫ്ഗാൻ മ്യൂസിയത്തിലെ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും നാടൻ ബോംബും പ്രദർശിപ്പിച്ച് താലിബാൻ; 2021ലെ ചരിത്ര വിജയത്തിന്റെ പ്രതീകമെന്ന് വാദം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ മ്യൂസിയത്തിലെ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും നാടൻ ബോംബും പ്രദർശിപ്പിച്ച് താലിബാൻ; 2021ലെ ചരിത്ര വിജയത്തിന്റെ പ്രതീകമെന്ന് വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 11:01 am IST
FacebookTwitterWhatsAppTelegram

കാബുൾ: അഫ്ഗാനിസ്ഥാനിലെ മ്യൂസിയത്തിൽ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും പ്രാദേശികമായി നിർമ്മിച്ച ബോംബുകളും പ്രദർശിപ്പിച്ച് താലിബാൻ. വിദേശത്ത് നിന്ന് അഫ്ഗാനിലെത്തിയ സൈനികർക്കെതിരെ താലിബാൻ നേടിയ വിജയത്തിന്റെ തെളിവാണിതെന്ന് അവകാശപ്പെട്ടാണ് ബോംബുകളും റോക്കറ്റ് ലോഞ്ചറുകളും മസാർ ഇ ഷെരീഫ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഈ വസ്തുക്കൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമില്ലെങ്കിലും, വലിയൊരു വിജയം നേടാൻ സഹായിച്ചതിൽ നിർണായക പങ്ക് വഹിച്ച വസ്തുക്കളാണിവയെന്ന് മ്യൂസിയം ഡയറക്ടർ അബ്ദുൾ ഖയൂം അൻസാരി പറയുന്നു. 2021ൽ അമേരിക്കൻ സൈനികർ അഫ്ഗാനിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് താലിബാൻ രാജ്യത്ത് വീണ്ടും അധികാരം പിടിക്കുന്നത്. ഇരുപത് വർഷത്തോളം നീണ്ട അധിനിവേശം അവസാനിപ്പിച്ചതിന്റെ ഓർമ്മയ്‌ക്കാണ് ഇവ പ്രദർശിപ്പിച്ചതെന്നും അൻസാരി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

തിരുശേഷിപ്പുകൾ ഉൾപ്പെടെയുള്ളവ മ്യൂസിയത്തിൽ ഉണ്ടെന്നും, ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ചില വസ്തുക്കളുടെ ചിത്രങ്ങൾ എടുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്നും അൻസാരി വ്യക്തമാക്കി. യുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ മാത്രം പ്രദർശിപ്പിക്കുന്നതിന് വേണ്ടിയാണ് മ്യൂസിയത്തിന്റെ ഒരു ഭാഗം നീക്കി വച്ചിരിക്കുന്നത്. യുദ്ധസമയത്ത് താലിബാൻ ഭീകരർ ഉപയോഗിച്ചിരുന്ന ഒരു ബൈക്കും ഇത്തരത്തിൽ പ്രദർശനത്തിനായി ഇവിടെ വച്ചിട്ടുണ്ട്. 2021ലെ പോരാട്ടത്തിൽ ഉപയോഗിച്ച കൂടുതൽ വസ്തുക്കൾ ലഭിക്കുകയാണെങ്കിൽ ഇനിയും മ്യൂസിയത്തിലെ മുറികളുടെ എണ്ണം കൂട്ടുമെന്നാണ് അൻസാരി പറയുന്നത്.

Tags: TalibanafghanisthanFEATURED2
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies