ശിവാലയ ഓട്ടം 7ന് (ഇന്ന്) വൈകിട്ട് തുടങ്ങും തുടങ്ങും; കന്യാകുമാരി ജില്ലയ്ക്ക് മാർച്ച് 8ന് പ്രാദേശിക അവധി; ക്ഷേത്രങ്ങൾ ശിവരാത്രിക്കായി ഒരുങ്ങി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവാലയ ഓട്ടം 7ന് (ഇന്ന്) വൈകിട്ട് തുടങ്ങും തുടങ്ങും; കന്യാകുമാരി ജില്ലയ്‌ക്ക് മാർച്ച് 8ന് പ്രാദേശിക അവധി; ക്ഷേത്രങ്ങൾ ശിവരാത്രിക്കായി ഒരുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി : മഹാ ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ശിവാലയ ഓട്ടം ഇന്ന് വൈകുന്നേരം ആരംഭിക്കും. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. മഹാശിവരാത്രി 8നാണ്.

ശിവരാത്രിയുടെ തലേദിവസം 7-ന് വൈകീട്ട് മാർത്താണ്ഡത്തിനു സമീപത്തുള്ള മുഞ്ചിറ തിരുമല മഹാദേവക്ഷേത്രത്തിൽനിന്ന് ഓട്ടം ആരംഭിക്കും.തിരുമല ക്ഷേത്രത്തിൽ നിന്ന് സന്ധ്യാദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. ഏകദേശം 110 കിലോമീറ്റർ ദൂരം ആണ് ഓട്ടത്തിലുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്തു തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീർത്ഥാടനം പൂർത്തിയാകും. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നീ 12 ക്ഷേത്രങ്ങളാണ് ശിവാലയ ഓട്ടത്തിലെ ക്ഷേത്രങ്ങൾ.

ശിവരാത്രിനാളിലെ ശിവാലയ ഓട്ടം. വിഷ്ണുനാമം ജപിച്ചുകൊണ്ട് ഭക്തർ നടത്തുന്ന ശിവക്ഷേത്ര ദർശനത്തിന്റെ കഥ.

ശിവരാത്രിനാളിലെ ശിവാലയ ഓട്ടം

 

ശിവരാത്രിക്ക് തലേദിവസം ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രിയുടെ പിറ്റേദിവസം രാവിലെയാണ് പൂർത്തിയാകുക. കാൽനടയായി ഈ ദൂരമത്രയും സഞ്ചരിക്കുന്നതാണ് പണ്ടേയുള്ള രീതി. വാഹനങ്ങളിൽ ദർശനത്തിനെത്തുന്നവരും നിരവധിയാണ്. ‘ഗോവിന്ദാ…. ഗോപാലാ…’ എന്ന നാമജപവുമായി ഭക്തർ ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നശിവാലയ ഓട്ടത്തിൽ ശൈവ-വൈഷ്ണവ ബന്ധം ഉറപ്പിക്കുന്ന ആചാരങ്ങളാണ് ഉള്ളത് . ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് ഉള്ളതെന്നും സവിശേഷതയാണ്.

ഇത്തവണ ഘൃതധാര മേലാങ്കോട്ട്

ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാരാ ഇത്തവണ ശിവാലയ ഓട്ടത്തിലെ പത്താമത്തെ ക്ഷേത്രമായ തിരുവിതാംകോട് ക്ഷേത്രത്തിലാണ് നടക്കുന്നത്. കന്യാകുമാരി ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ധാര നടക്കുന്നത്. രാത്രി മുഴുവനുള്ള ധാര പുലർച്ചെ നാലാം യാമ പൂജ വരെ തുടരും.

പ്രാദേശിക അവധി

ശിവാലയ ഓട്ടത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്‌ക്ക് മാർച്ച് 8ന് ജില്ലാ കളക്ടർ ശ്രീധർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Tags: Lord ShivaMaha ShivaratriSivalaya Ottam
Share
Tweet
SendShare

More News from this section

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies