താഴേക്ക് നോക്കിയാൽ കൊക്ക; ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാമെന്ന് പപ്പേട്ടനും ലാലേട്ടനും, വേണ്ടെന്ന് ഞാൻ പറഞ്ഞു: ഗുണാ കേവിലെ അനുഭവം പങ്കുവച്ച് അനന്യ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

താഴേക്ക് നോക്കിയാൽ കൊക്ക; ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാമെന്ന് പപ്പേട്ടനും ലാലേട്ടനും, വേണ്ടെന്ന് ഞാൻ പറഞ്ഞു: ഗുണാ കേവിലെ അനുഭവം പങ്കുവച്ച് അനന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 10:13 pm IST
Facebook
Twitter
WhatsAppTelegram

ഈ വർഷം ആദ്യം മുതൽ മലയാള സിനിമയ്‌ക്ക് നല്ലൊരു തുടക്കം ആയിരുന്നു. അന്യഭാഷകളിൽ വരെ ചിത്രങ്ങൾ ചർച്ചയായി മാറുകയാണ്. മഞ്ഞുമ്മൽ ബോയ്സിലെ കഥ പോലെ തന്നെ ​ഗുണാ കേവും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രമായ ശിക്കാറും ​ഗുണാ കേവിൽ വച്ചായിരുന്നു ചിത്രീകരിച്ചത്. ശിക്കാറിൽ മോഹൻലാലിന്റെ മകളായി നടി അനന്യയായിരുന്നു എത്തിയത്.

ശിക്കാറിലെ ഏറ്റവും അപകടകരമായ രം​ഗമായിരുന്നു അനന്യ പാറക്കെട്ടുകൾക്കിടയിൽ കിടക്കുന്നത്. ഇതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും സംവിധായകൻ പദ്മകുമാർ പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ചിത്രീകരണ അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി അനന്യ. ഡ്യൂപ്പിനെ വച്ച് ചിത്രീകരണം നടത്താമെന്ന് പലരും പറഞ്ഞെങ്കിലും, ക്ലൈമാക്സ് രം​ഗം ഡ്യൂപ്പില്ലാതെ അഭിനയിക്കാമെന്ന് താൻ പറയുകയായിരുന്നെന്നാണ് അനന്യ പറഞ്ഞത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു അനന്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘പപ്പേട്ടൻ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമയിൽ 2009-2010 കാലഘട്ടത്തിലായിരുന്നു അഭിനയിച്ചത്. അന്ന് ഞാൻ 21-22 വയസ്സ് പ്രായമുള്ള ചെറിയ പെൺകുട്ടി ആയിരുന്നു. കമലഹാസൻ സാറിന്റെ ഗുണ ചിത്രീകരിച്ച ഗുഹയിൽ വച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നു എന്നൊരു ത്രില്ലായിരുന്നു അന്ന്. അവിടെ ഷൂട്ട് ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ചൊന്നും എന്റെ മനസ്സിൽ ഇല്ല. ആ പ്രായത്തിന്റെ സ്വഭാവം ആയിരിക്കും അതൊക്കെയും.

ഡ്യൂപ്പിനെ വച്ച് അവസാന ഭാ​ഗം ഷൂട്ട് ചെയ്യാമെന്നാണ് പപ്പേട്ടനും ലാലേട്ടനും ഉൾപ്പെടെ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ, ഞാനാണ് പറഞ്ഞത് വേണ്ട, ഞാൻ തന്നെ ചെയ്തോളാമെന്ന്. ആദ്യമൊന്നും അവർ സമ്മതിച്ചില്ലായിരുന്നു. പിന്നീട് എന്റെ ആത്മവിശ്വാസം കണ്ടപ്പോൾ സമ്മതിച്ചതായിരുന്നു. വളരെ ശ്രദ്ധയോടെയായിരുന്നു എന്നെ താഴേക്ക് കെട്ടിയിറക്കിയത്. താഴേക്ക് നോക്കിയാൽ കൊക്കയാണ് കാണാൻ കഴിയുന്നത്.

ത്യാ​ഗരാജൻ മാസ്റ്ററായിരുന്നു സ്റ്റണ്ട് ഡയറക്ടർ. പപ്പേട്ടനും ത്യാ​ഗരാജൻ മാസ്റ്ററും സെറ്റിലെ മുഴുവൻ ക്രൂവും നല്ല പിന്തുണ നൽകിയിരുന്നു. ആ കയർ വലിക്കുന്നത് വില്ലൻ ആണ് എന്ന് കാണിക്കുന്നുണ്ടെങ്കിലും ശരിക്കും അവിടെ ലാലേട്ടൻ ത്യാഗരാജൻ മാസ്റ്റർ ഉൾപ്പടെ ഒരുപാട് പേര് എന്നെ വലിച്ചു പൊക്കാൻ ഉണ്ടായിരുന്നു എന്നത് എനിക്ക് ഓർമ്മയുണ്ട്. തിയറ്ററിൽ സിനിമ വന്നപ്പോൾ പോയി കണ്ടപ്പോഴാണ് ചെയ്തതിന്റെ ഭീകരത മനസ്സിലായത്.’- അനന്യ പറഞ്ഞു.

Tags: mohanlalSUBSHIKKAR MOVIEGUNA CAVE
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies