കോൺ​ഗ്രസിന്റെ സഖ്യമോഹങ്ങൾ പൊലിഞ്ഞു; ബം​ഗാളിൽ 42 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; നനഞ്ഞ പടക്കങ്ങളെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസിന്റെ സഖ്യമോഹങ്ങൾ പൊലിഞ്ഞു; ബം​ഗാളിൽ 42 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; നനഞ്ഞ പടക്കങ്ങളെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ഇൻഡി സഖ്യമെന്ന കോൺ​ഗ്രസിന്റെ മോഹങ്ങൾ പൊലിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ 42 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂൽ കോൺ​ഗ്രസ്. ചോദ്യത്തിന് കോഴ ആരോപണത്തിൽ അകപ്പെട്ട് ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവാ മൊയ്ത്ര ഉൾപ്പടെയുള്ളവരാണ് ടിഎംസിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ ഇതെല്ലാം വെറും നനഞ്ഞ പടക്കങ്ങൾ മാത്രമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചു. മുൻ ബിജെപി നേതാക്കളെ കളത്തിലിറക്കിയ മമതയുടെ നീക്കത്തെയും അദ്ദേഹം വിമർശിച്ചു.

“ശത്രുഘൻ സിൻഹ, കീർത്തി ആസാദ്, യൂസഫ് പത്താൻ എന്നീ സ്ഥാനാർത്ഥികൾ പുറത്തുനിന്നുള്ളവരാണ്. സ്വന്തം മണ്ണിലെ മക്കളെ കളത്തിലിറക്കാൻ തൃണമൂൽ കോൺ​ഗ്രസിന് കിട്ടിയില്ലേ? വെറും നനഞ്ഞ പടക്കം മാത്രമാണ് ടിഎംസിയുടെ സ്ഥാനാർത്ഥി പട്ടിക. ഏഴ് പേർ മുൻ ബിജെപി നേതാക്കളാണ്. നേതൃത്വം പണ്ടേ തള്ളിക്കളഞ്ഞവരാണത്. സ്വന്തമായൊരു സ്ഥാനാർത്ഥിയേയും മത്സരത്തിന് നിർത്താൻ തൃണമൂലിന് കിട്ടാനില്ലേ? പത്താൻ അടക്കം മൂന്ന് പേർ വരത്തന്മാരാണ്.” – അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.

ടിഎംസിയിൽ നിലവിലുള്ള ​ഗുണ്ടകൾ പോരാതിരുന്നിട്ടാണോ അബു താഹർ ഖാനെ കൂടി സ്ഥാനാർത്ഥിയാക്കിയത്. ഒരു കുഞ്ഞിനെ ഇടിച്ചിടുകയും റോഡിലൂടെ വലിച്ചിഴയ്‌ക്കുകയും ചെയ്ത എസ്.യു.വിയുടെ ഉടമയാണ് താഹർ ഖാൻ. പലവിധത്തിലുള്ള ചട്ടലം​ഘനങ്ങൾ നടത്തി പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവാ മൊയ്ത്രയെയും മമതാ ബാനർജി ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവാ മൊയ്ത്രയെ കൃഷ്ണനഗർ സീറ്റിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് ടിഎംസി പുനർനാമകരണം ചെയ്തത്. അതേസമയം ബലാത്സംഗക്കേസിനെ തുടർന്ന് ഏറെ വിവാദമായ സന്ദേശ്ഖാലി പ്രദേശം സ്ഥിതി ചെയ്യുന്ന ബസിർഹട്ട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സിറ്റിംഗ് എംപി നുസ്രത്ത് ജഹാനെ ടിഎംസി ഒഴിവാക്കി. പകരം തൃണമൂൽ കോൺഗ്രസ് മുൻ എംപി ഹാജി നൂറുൽ ഇസ്ലാമിനെയാണ് മത്സരിപ്പിക്കുന്നത്. 16 സിറ്റിം​ഗ് എംപിമാരെയും പുനർനാമകരണം ചെയ്ത ടിഎംസി 12 വനിതാ സ്ഥാനാർത്ഥികളെ പരി​ഗണിച്ചു. ക്രിക്കറ്റർ യൂസഫ് പത്താന് ബഹറാംപൂർ ലോക്സഭാ സീറ്റാണ് നൽകിയിരിക്കുന്നത്. ഇവിടെ കോൺ​ഗ്രസ് സ്ഥാനാർത്ഥി അധീർ രഞ്ജൻ ചൗധരിയാണ്.

Tags: BJPMamata Banerjeeamit malviyaTrinamool Congress
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies