പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൂറ്റനാട് വാവനൂർ കട്ടിൽമാടത്താണ് സംഭവം. മുല്ലക്കൽ സ്വദേശി പ്രീതിയുടെ മകൻ സൂര്യനാരായണൻ (12) ആണ് ആത്മഹത്യ ചെയ്തത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൂട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വീടിന്റെ മുകളിലെ നിലയിലേക്ക് പോയ മകനെ നിരവധി തവണ വിളിച്ചിട്ടും കാണാതായതോടെ, കയറി വന്ന അമ്മയാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൂട്ടനാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ചാത്തനൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യനാരായണൻ.