മലപ്പുറം: കനത്ത ചൂടിൽ മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു. നിലമ്പൂർ വഴിക്കടവിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആനമറിയിലെ കെണിയംപാറ സ്വദേശി ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34) എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. തണലിനുവേണ്ടി വീട്ടുമുറ്റത്ത് നെറ്റ് വലിച്ചുകെട്ടുന്നതിനിടയിലാണ് മൂവർക്കും പൊള്ളലേറ്റത്.
സംഭവത്തെ തുടർന്ന് സാബിദിനെയും അൻഫലിനെയും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസം നിലമ്പൂരിൽ 38 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.