കൊച്ചി: മട്ടാഞ്ചേരിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊച്ചിൻ കോളേജിലെ ഒന്നാം വർഷ എംഎസ്സി കെമിസ്ട്രി വിദ്യാർത്ഥിനി സ്വാതി കൃഷ്ണയാണ് ജീവനൊടുക്കിയത്. കോളേജിന് സമീപമുള്ള സ്വകാര്യ ഹോസ്റ്റലിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ചാലക്കുടി സ്വദേശിനിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് മട്ടാഞ്ചേരി പോലീസ് അറിയിച്ചു.