ലക്നൗ : സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായി കാറിന് മുകളിൽ നിന്ന് യാത്ര ചെയ്യാൻ ശ്രമിച്ച വരൻ പിടിയിലായി . ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം .
സഹരൻപൂർ ജില്ലയിലെ ഭയ്ല ഗ്രാമത്തിൽ നിന്നുള്ള അങ്കിത് എന്ന യുവാവാണ് പബ്ലിസിറ്റിയ്ക്ക് വേണ്ടി കാറിന് മുകളിൽ കയറി നിന്ന് സ്റ്റണ്ട് നടത്തിയത് . വിവാഹ ഘോഷയാത്ര മീററ്റിലെ കുസാവാലി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. മുസാഫർനഗറിലെ മൻസൂർപൂർ ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിൽ എത്തിയപ്പോൾ അങ്കിത് ഡ്രോൺ ക്യാമറ ദൃശ്യങ്ങൾക്കായി കാറിന് മുകളിൽ കയറി പോസ് ചെയ്യാൻ തുടങ്ങി.
സമീപത്ത് നിന്ന ആളുകൾ ഇതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും വൈറലായി മാറുകയും ചെയ്തു. വീഡിയോയെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അങ്കിതിനെയും, കാറും കസ്റ്റഡിയിലെടുത്തു. അങ്കിതിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് പോലീസ്.