തിരുവനന്തപുരം: കോൺഗ്രസിനോടുള്ള പ്രതിഷേധം കാരണമാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് തമ്പാനൂർ സതീഷ് . ഡിസിസി മുൻ ജനറൽ സെക്രട്ടറി ആയിരുന്നു തമ്പാനൂർ സതീഷ്. ഇന്ന് രാവിലെയായിരുന്നു തമ്പാനൂർ സതീഷ് ബിജെപിയിൽ ചേര്‍ന്നത്.
കെ.കരുണാകരനെ സ്നേഹിക്കുന്നവർ ബിജെപിയിലേക്ക് ഇനിയും വരും. കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ പ്രവണതകൾക്കെതിരായ പ്രതിഷേധം കൂടിയാണ് തന്റെ ബിജെപി പ്രവേശനമെന്നും തമ്പാനൂർ സതീഷ് പറഞ്ഞു. തലസ്ഥാനത്ത് ഇന്ന് രാവിലെയായിരുന്നു തമ്പാനൂര്‍ സതീഷ്, മുൻ ഡിസിസി ജനറല്‍ സെക്രട്ടറി ഉദയൻ, കേരള സ്പോര്‍ട്സ് കൗൺസില്‍ മുൻ അദ്ധ്യക്ഷ പത്മിനി തോമസ്, മകൻ ഡാനി ജോൺ സെല്വൻ എന്നിവര്‍ ബിജെപിയിലേക്ക് ചേര്‍ന്നത്.
ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണവും നൽകി.