ആർമി മേജറെ അടക്കം 16 സൈനികരെ വളഞ്ഞിട്ട് തല്ലിയ ധാബ ഉടമയും മാനേജരുമടക്കം നാലുപേർ പിടിയിൽ. പഞ്ചാബിലെ മണാലി-റോപ്പർ റോഡരുകിലെ പഞ്ചാബി ധാബയിലാണ് സംഭവം. 30 പേർ ചേർന്നാണ് ഇവരെ വളഞ്ഞിട്ട് തല്ലിയത്. മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ലഡാക്ക് സ്കൗട്ടിലെ മേജർ സച്ചിൻ സിംഗും അദ്ദേഹത്തിനൊപ്പമുള്ള സൈനികരും മണാലിയിലെ സ്നോ മാരത്തൺ വിജയിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം.
ഭക്ഷണം കഴിക്കാൻ ആൽഫിൻ ധാബയിൽ രാത്രി ഒമ്പതോടെ എത്തി. ഭക്ഷണ ബിൽ യുപിഐ വഴി നൽകേണ്ടെന്നും പണമായി നൽകണമെന്നും ആവശ്യപ്പെട്ടു. നികുതി വെട്ടിക്കാനായിരുന്നു. എന്നാൽ സൈനികർ തയാറായില്ല.
പണം യുപിഐ വഴി നൽകിയതിന് പിന്നാലെ മുപ്പത് പേരടങ്ങുന്ന സംഘം സൈനികരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. വടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചുള്ള മർദ്ദനത്തിൽ മേജറുടെ തലയ്ക്കും കൈക്കും പരിക്കേറ്റു.ഒപ്പമുണ്ടായിരുന്ന സൈനികർക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി.പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.