വഡോദര : ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ ചൊല്ലുന്നതിരെ ഇസ്ലാമിസ്റ്റുകൾ. വഡോദരയിലെ ഏകതാനഗറിലെ ഹനുമാൻജി ക്ഷേത്രത്തിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലിയതാണ് ഇവരെ പ്രകോപിപ്പിച്ചത്.
ഇതിനെ എതിർത്ത് മുസ്ലീം ജനക്കൂട്ടം ക്ഷേത്രത്തിൽ എത്തിയതിനെ തുടർന്ന് വാക്ക് തർക്കമുണ്ടായി. തുടർന്ന് ഹനുമാൻ ചാലിസ നിർത്താനായി ജനക്കൂട്ടം ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞു. സ്പീക്കറുകൾ തല്ലി തകർത്തു.
സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. റഹീൽ ഷെയ്ഖ്, ആസിഫ് ഷെയ്ഖ്, സെജൻ അൻസാരി, ഹുസൈൻ, ലത്തീഫ് എന്നിവരടക്കം 25 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു.