പാലക്കാട്: വീണ്ടും ഓണ്‍ലൈന്‍ പണം തട്ടിപ്പ്. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിക്കാണ് പണം നഷ്ടമായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്വദേശി സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. 1,93,000 രൂപയാണ് പ്രതി യുവതിയിൽ നിന്നും തട്ടിയെടുത്തത്.
ഉത്തരേന്ത്യന്‍ സംഘത്തിന്റെ തട്ടിപ്പ് രീതി മനസിലാക്കിയാണ് പ്രതി യുവതിയെ കബളിപ്പിച്ചത്. വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകി തട്ടിപ്പ് നടത്തുകയായിരുന്നു. എന്നാൽ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി സംസാരിച്ചതിന്റെ വാട്സ്ആപ്പ് ചാറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പ്രതി സുജിത്തിനും 1.40 ലക്ഷം രൂപ നേരത്തെ നഷ്ടമായതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.