മദ്യനയ കുംഭകോണം‍: അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; സമൻസ് റദ്ദാക്കണമെന്ന് ആവശ്യം തള്ളി റോസ് അവന്യൂ സെഷൻസ് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യനയ കുംഭകോണം‍: അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; സമൻസ് റദ്ദാക്കണമെന്ന് ആവശ്യം തള്ളി റോസ് അവന്യൂ സെഷൻസ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 07:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡിയുടെ പരാതിയിന്മേൽ തനിക്കെതിരെയുള്ള സമൻസ് റദ്ദാക്കണമെന്ന് കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ സെഷൻസ് കോടതി തള്ളി. മാർച്ച് 16ന് ഹാജരാകാൻ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദിവ്യ മൽഹോത്ര പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് കെജ്‌രിവാൾ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു.

നിരവധി സമൻസുകളാണ് കെജ്‌രിവാൾ‌ ഒഴിവാക്കിയത്. കഴിഞ്ഞ വർഷം മാർച്ച് 4, ഫെബ്രുവരി 26, ഫെബ്രുവരി 19, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബർ 22, നവംബർ 2 തീയതികളിൽ ഇഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി ഇതുവരെ കൈപ്പറ്റാതെ ഒഴിവാക്കിയത്.

സംസ്ഥാന മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത ആപരോപണങ്ങളാണ് ഉയർന്നത്. 2021-22 കാലത്ത് ഡൽഹി സർക്കാർ കൊണ്ടുവന്ന മദ്യനയം പ്രകാരം വ്യാപാരികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. അഴിമതിയിൽ നിന്ന് ആംആദ്മി പാർട്ടി 100 കോടി കൈപ്പറ്റുകയും പണം ഗോവ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവെന്നും അന്വേഷണ ഏജൻസി ആരോപിച്ചു. നയത്തിൽ വലിയ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ നയം റദ്ദാക്കുകയായിരുന്നു.

മദ്യനയക്കേസിൽ ഇതുവരെ രണ്ട് മുതിർന്ന എഎപി നേതാക്കളാണ് അറസ്റ്റിലായത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സഞ്ജയ് സിംഗുമാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ തെലങ്കാനയിൽ നിന്നുള്ള ബിആർഎസ് നേതാവ് കെ. കവിതയെ ഇന്ന് ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഷയത്തിൽ കെജ്‌രിവാളിന്റെ മൊഴി രേഖപ്പെടുത്താനാണ് ഇഡി ആവശ്യപ്പെടുന്നത്.

Tags: EDaravind kejriwalAAPDELHI EXCISE POLICY
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies