തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. അഞ്ചേകാൽ കോടിയിലേറെ രൂപയാണ് ഈ മാസം ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത്. കണക്കുകൾ പ്രകാരം 5,2168713 രൂപ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. കൂടാതെ 2 കിലോ 526 ഗ്രാം 200 മില്ലിഗ്രാം സ്വർണം, 18 കിലോ 380ഗ്രാം വെള്ളി എന്നിവയും ലഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെ ഇ ഭണ്ഡാര വരവായി 7.22 ലക്ഷം രൂപയും ലഭിച്ചു.
ഭണ്ഡാരത്തിലെ എണ്ണൽ പൂർത്തിയാകുമ്പോൾ നിരോധിച്ച രൂപകളും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. 141 നിരോധിച്ച നോട്ടുകളാണ് ലഭിച്ചത്. ഇതിൽ 2,000 ന്റെ 47 നോട്ടുകളും 1,000 രൂപയുടെ 18 നോട്ടുകളും 500 രൂപയുടെ 76 നോട്ടുകളും ലഭിച്ചു. സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണൽ ചുമതല.