പാലക്കാട്: ഹോളി പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. മാർച്ച് 23,30 എന്നീ തീയതികളിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. വൈകിട്ട് 4.30-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം വൈകിട്ട് 7.40-ന് കൊച്ചുവേളിയിൽ എത്തും.
മാർച്ച് 24,21 എന്നീ തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് രാത്രി 10-ന് തിരിക്കുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ച കഴിഞ്ഞ് 4.30-ന് ബെംഗളൂരുവിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മാർച്ച് 15,26 എന്നീ തീയതികളാണ് ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ട്രെയിൻ സർവീസ് നടത്തുക. രാത്രി 11.55-ന് ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ കണ്ണൂരിൽ എത്തും. മാർച്ച് 20,27 എന്നീ തീയതികളിലാണ് കണ്ണൂരിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് അനുവദിച്ചിട്ടുള്ളത്. രാത്രി എട്ടിന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരുവിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര,തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.