2024 മാർച്ച് 17 മുതൽ മാർച്ച് 23 വരെയുള്ള (1199 മീനം 04 - മീനം 10 ) ചന്ദ്രരാശി പൊതുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 മാർച്ച് 17 മുതൽ മാർച്ച് 23 വരെയുള്ള (1199 മീനം 04 – മീനം 10 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുത് യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും.

അഗ്നിമാരുതയോഗം കാലം ചെയ്യുന്നതിനാൽ കഴിവതും ഈശ്വര ചിന്തയോടെ കഴിയുക. ഉയരങ്ങളിൽ കയറാതിരിക്കുക, അഗ്നിയിൽ നിന്നും അകലം പാലിക്കുക, ഇലക്ട്രോണിക് ഉപകാരങ്ങളുടെ ചെറിയ കേടുപാട് പോലും ശ്രദ്ധയോടെ കൈകാര്യം ചെയുക, വാഹനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ കരുതുക തുടങ്ങിയ മുൻകരുതലുകൾ ഗുണം ചെയ്യും.

വീണ്ടും അഗ്നിമാരുതയോഗം; 2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെ; ഓരോ രാശിയുടെയും ഫലങ്ങൾ.

വീണ്ടും അഗ്നിമാരുതയോഗം; 2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെ; ഓരോ രാശിയുടെയും ഫലങ്ങൾ

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരത്തിൽ സഹോദരങ്ങളിൽ നിന്നും സഹായവും പിന്തുണയും ലഭിക്കും. ഗൗരവത്തോടെ കാര്യങ്ങൾ ചെയ്യുന്നതിലൂടെ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻ അവസരങ്ങൾ ലഭിച്ചേക്കാം. സാഹസികതയിൽ ഏർപ്പെടാൻ താൽപ്പര്യം തോന്നിയേക്കാം. എന്നാൽ, അപകടസാധ്യതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

യാത്ര ചെയ്യുന്നതിനും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും ഈ വാരം അനുയോജ്യമാണ്. സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും താൽപ്പര്യം ഉണ്ടാകും. ക്ഷമയോടെ പെരുമാറുകയും ദേഷ്യം നിയന്ത്രിക്കുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെയും ജാഗ്രത പാലിക്കുന്നതിലൂടെയും ഈ വാരം ഗുണകരമായി മാറ്റാം.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ വാരം തൊഴിൽ മാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ, പുതിയ തൊഴിൽ മേഖലയിൽ ക്ലേശങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും കലഹം ഉണ്ടാകാനും സാധ്യതയുണ്ട്. ക്ഷമയോടെ പെരുമാറുകയും സംസാരത്തിൽ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ശത്രുക്കളുടെ മേൽ വിജയം ലഭിച്ചേക്കും. കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ വിജയിക്കാനും സാധ്യതയുണ്ട്. ഭക്ഷ്യ വിഷബാധ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ വൃത്തിയുള്ള ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണം. ഈ വാരം ധാരാളം ക്ഷമയോടെ പെരുമാറുക. ജാഗ്രത പാലിക്കുന്നതിലൂടെയും ദേഷ്യം നിയന്ത്രിക്കുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യുക. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെയും ഈ ദിനം ഗുണകരമായി മാറ്റാം.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ വാരം നിങ്ങൾക്ക് ഐശ്വര്യവും സന്തോഷവും നിറഞ്ഞതായിരിക്കും. മികച്ച ചില തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും രോഗം ഭേദമാകുകയും ചെയ്യും. അപ്രതീക്ഷിതമായ ചില സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. മാനസികമായി അനുഭവപ്പെട്ടിരുന്ന പ്രയാസങ്ങൾ ഇല്ലാതാകും. എന്നാൽ, കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ക്ഷമയോടെ പെരുമാറുകയും സംസാരത്തിൽ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ വാരം ലഭിക്കുന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ ആദ്യ പകുതിയിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ധനനഷ്ടം, രോഗാദി ദുരിതങ്ങൾ, മനോദുഃഖം, ദുർ ചിന്താഗതി, വരവിൽ കവിഞ്ഞ ചെലവ്, അലച്ചിൽ, തൊഴിൽ തടസ്സം എന്നിവ അനുഭവപ്പെടാം. ക്ഷമയോടെയും ധൈര്യത്തോടെയും ഈ പ്രതിസന്ധികളെ നേരിടേണ്ടത് പ്രധാനമാണ്. എന്നാൽ, വാരാന്ത്യത്തിൽ കാര്യങ്ങൾ മെച്ചപ്പെടും. രോഗശാന്തി, ഭാഗ്യാനുഭവങ്ങൾ, ഭക്ഷണ സുഖം, ധനനേട്ടം എന്നിവ ഉണ്ടാകും. ഈ അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കും. ഭാര്യ-ഭർത്താക്കൾക്കിടയിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. കുടുംബാംഗങ്ങളുമായി അടുപ്പവും സ്നേഹവും നിറഞ്ഞ ബന്ധം നിലനിൽക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് സന്തോഷകരമായ അവസരങ്ങളിൽ പങ്കെടുക്കും.

വിവാഹം, ജനനം തുടങ്ങിയ ശുഭകാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. സർവ്വ കാര്യങ്ങളിലും വിജയം ലഭിക്കും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ ബിസിനസ്സ് കരാറുകളിൽ ഒപ്പുവെക്കും. തൊഴിൽ മേഖലയിൽ കാര്യമായ പുരോഗതിയും അംഗീകാരവും ലഭിക്കും. ഈ വാരം നിങ്ങൾക്ക് കീർത്തിയും പ്രശസ്തിയും നേടിക്കൊടുക്കുന്നതായിരിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

തൊഴിൽ അന്വേഷിക്കുന്നവർക്ക് ഈ വാരം സന്തോഷവാർത്തകൾ കേൾക്കാനാകും. അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും. നിലവിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ഉണ്ടായിരുന്ന നഷ്ടം നികത്താൻ സാധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഈ വാരം അനുയോജ്യമാണ്. കൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളിൽ നിന്ന് ധനലാഭം ഉണ്ടാകും.

എന്നാൽ, അമിതമായ ആഡംബര പ്രിയത്വം കാരണം ചെലവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. വരുമാനത്തിൽ കൂടുതൽ ചെലവാകാതെ കരുതിവെക്കാൻ ശ്രദ്ധിക്കുക. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ യോഗം ഉണ്ടാകും. ഗവൺമെന്റ് പദ്ധതികളിൽ അപേക്ഷ നൽകുന്നതിന് ഈ വാരം അനുയോജ്യമാണ്.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

വാരത്തിന്റെ തുടക്കം ജാഗ്രതയോടെ സമീപിക്കേണ്ടതാണ്. ചില പ്രതികൂല സാഹചര്യങ്ങളും അനുഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്ന് അപകടം സംഭവിക്കാം. കേസു വഴക്കുകളിൽ പരാജയം നേരിടേണ്ടി വരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.

പ്രത്യേകിച്ച്, ആമാശയം, ഉദരം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, വാരം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടും. തൊഴിലിടങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ കീർത്തിയും ധനനേട്ടവും കൈവരിക്കാൻ സാധിക്കും. തൊഴിൽ ലാഭത്തിനും സാധ്യതയുണ്ട്.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കുക. വിഷബാധയ്‌ക്ക് സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും മുൻപ് കരുതൽ പുലർത്തുക. വാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഉദര സംബന്ധമായ അസ്വസ്ഥതകൾ എന്നിവ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തുക.

സർക്കാർ ജോലി തേടുന്നവർക്ക് അനുകൂല സമയമാണ്. കലാകാരന്മാർക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കും. പുതിയ അവസരങ്ങൾ ലഭിക്കുകയും സർഗ്ഗാത്മകത വർദ്ധിക്കുകയും ചെയ്യും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഭാര്യാഭർത്താക്കൾക്കിടയിൽ നിലനിന്നിരുന്ന അകൽച്ചയും തെറ്റിധാരണയും മാറ്റി ഐക്യം ഉണ്ടാകുന്നതിനു പറ്റിയ സമയമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. വിവാഹം, ഗർഭധാരണം തുടങ്ങിയ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. പുതിയ തൊഴിൽ ലഭിക്കാനും സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. വാഹന ഭാഗ്യം കൂടിയുള്ള സമയമാണിത്.

എന്നാൽ, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ചെലവുകൾ വർദ്ധിക്കുകയും കടബാധ്യതകൾ ഉണ്ടാകുകയും ചെയ്യാം. അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും സമ്പാദ്യം ശീലമാക്കുകയും ചെയ്യുക.

ഭക്ഷണ കാര്യത്തിൽ നിയന്ത്രണം പാലിക്കേണ്ടതാണ്. ദഹനപ്രക്രിയയിൽ വ്യതിയാനം വരാനും അസുഖങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ വാരം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ദൈവാനുഗ്രഹം ലഭിക്കുന്ന സമയമാണിത്.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

ഈ വാരം നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും നിങ്ങൾക്ക് സാധിക്കും. നടക്കുന്ന കേസുകളിൽ വിജയം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് ഈ വാരം അനുയോജ്യമാണ്.

വിവാഹാലോചനകൾ നടക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യാം. എന്നാൽ, ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ത്വക്ക് രോഗങ്ങൾ, ഉദര സംബന്ധമായ അസുഖങ്ങൾ എന്നിവ വരാൻ സാധ്യതയുണ്ട്. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ സാധ്യതയുള്ള ജോലിയിൽ മാറ്റം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.

ഈ വാരം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. യാത്രകൾ വിജയകരമായി പൂർത്തിയാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഈ വാരം അനുയോജ്യമാണ്. നിങ്ങളുടെ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ സാധിക്കും. ദൈവാനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാകും. ഈ വാരം നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ഈ വാരം നിങ്ങൾക്ക് യാത്രകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. യാത്രകൾ ആസ്വാദ്യകരവും ഫലപ്രദവുമായിരിക്കും. എന്നാൽ, വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. യാത്രകളിൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

കുടുംബ സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ ഈ വാരം അനുയോജ്യമാണ്. കുടുംബാംഗങ്ങളുമായി ഐക്യവും സഹകരണവും ഉണ്ടാകും. വാഹനം വാങ്ങാനും വീട് വാങ്ങാനും ഈ വാരം യോഗം ഉണ്ട്. വിദേശത്തുള്ളവർക്ക് നാട്ടിൽ ഉത്സവവേളകളിൽ പങ്കെടുക്കാനും കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ഈ വാരം ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. മാതാപിതാക്കൾക്ക് രോഗാദി ദുരിതങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്. അവരോടൊപ്പം സമയം ചെലവഴിക്കുകയും അവരെ പരിചരിക്കുകയും ചെയ്യേണ്ടതുണ്ട്.

കുടുംബാംഗങ്ങളുമായി വാക്കുതർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെ കാര്യങ്ങൾ നേരിടുകയും സംഘർഷങ്ങൾ ഒഴിവാക്കുകയും ചെയ്യുക. യാത്രകളിൽ അലട്ടങ്ങളും തൊഴിൽ മേഖലയിൽ ക്ലേശങ്ങളും ഉണ്ടാകാം. എന്നാൽ, വാരം അവസാനിക്കുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടും.

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും നിങ്ങൾക്ക് സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.തൊഴിൽ മേഖലയിൽ വിജയം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കുകയും സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും കാര്യങ്ങൾ നേരിടുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies