ആലപ്പുഴ: കെ ഫോണിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ പുറക്കാടിന് സമീപത്ത് വച്ചായിരുന്നു സംഭവം. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകര സ്വദേശി അനന്തു (26) ആണ് മരിച്ചത്. ജോലികൾക്കിടെ കെഎസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.