ന്യൂഡൽഹി: സൊമാലിയൻ കടക്കൊള്ളക്കാരിൽ നിന്ന് മാൾട്ട ചരക്കുക്കപ്പൽ എം.വി റുവൻ മോചിപ്പിച്ചതിന് ഇന്ത്യൻ നാവികസേനക്ക് നന്ദി പറഞ്ഞ് ബൾഗേറിയൻ ഉപപ്രധാനമന്ത്രി മരിയ ഗബ്രിയേൽ. എക്സിലൂടെയാണ് നാവികസേനക്ക് ഉപപ്രധാനമന്ത്രി നന്ദി അറിയിച്ചത്.
കപ്പലിനെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയുടെ സമയോചിത ഇടപെടലിന് നന്ദി. 7 ബൾഗേറിയൻ പൗരന്മാരുൾപ്പെടെ 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. നിങ്ങളുടെ സഹായത്തിനും അകമഴിഞ്ഞ പിന്തുണക്കും നന്ദി. – മരിയ ഗബ്രിയേൽ എക്സിൽ കുറിച്ചു.
I express my gratitude to the 🇮🇳 navy for the successful operation to rescue the hijacked vessel Ruen &its crew members, including 7 BG nationals
Thank you for support &great effort. We continue to work together to protect lives of the crew@narendramodi @MEAIndia @DrSJaishankar
— Mariya Gabriel (@GabrielMariya) March 17, 2024
“>
40 മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ഇന്ത്യൻ നാവികസേന വിജയം കൈവരിച്ചത്. ഭാരതത്തിന്റെ ഐഎൻഎസ് കൊൽക്കത്ത എന്ന നാവിക കപ്പലാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ഇന്ത്യൻ നാവികസേനയുടെ കരുത്തിന് മുന്നിൽ 35 കടൽക്കൊള്ളക്കാർ കീഴടങ്ങുകയായിരുന്നു.