മുംബൈയിൽ പറന്നിറങ്ങിയ അമേരിക്കയുടെ ബോക്സിംഗ് ഇതിഹാസം ഫ്ലോയിഡ് മെയ്വെതര് നേരെ പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ. അദ്ദേഹത്തിന്റെ ടീമിനാെപ്പമാണ് തിങ്കളാഴ്ച രാവിലെ വിനായക ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴുത്തിൽ പട്ടും നെറ്റിയിൽ കുങ്കുമവും അണിഞ്ഞ അമേരിക്കൻ ഇതിഹാസത്തെ കണ്ട് ആരാധകരും സർഫ്രൈസായി.
കരിയറിൽ 50 മത്സരങ്ങളിൽ തോൽവിയറിയാത്ത പ്രൊഫഷണൽ ബോക്സർ 27 തവണ എതിരാളികളെ നോക്കൗട്ട് ചെയ്തിട്ടുണ്ട്. താരം ഇന്ത്യയിലെ പ്രദർശന മത്സരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് തന്നെ നല്ലൊരു എതിരാളിയെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രൊഫഷണൽ ബോക്സിംഗിൽ നിന്ന് വിരമിച്ച 47-കാരൻ പറഞ്ഞിരുന്നു. 15 ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയ മെയ്വെതര് 2017-ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിലൂടനീളം വിവാദങ്ങളിലും മെയ്വെതര് ഉൾപ്പെട്ടിരുന്നു. 1996ൽ അറ്റലാൻ്റാ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയാണ് താരം വരവറിയിച്ചത്.