തൃശൂർ: കൊരട്ടി ആറ്റപ്പാടത്ത് റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. ട്രാക്കിന് സമീപം ഉണക്കപ്പുല്ലിലേക്ക് വലിയ തോതിൽ തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
നൂറോളം വാഴകളുള്ള തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മുമ്പും സമാനരീതിയിൽ ട്രാക്കിന് സമീപം തീ പടർന്നിരുന്നു.