അഫ്ഗാൻ-പാക് അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ; നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സബിഹുള്ള മുജാഹിദ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ-പാക് അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ; നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സബിഹുള്ള മുജാഹിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 05:39 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ. നിലവിൽ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും, പോരാട്ടം അവസാനിപ്പിക്കുകയാണെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. അതിർത്തി കടന്ന് അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

രണ്ട് ദിവസം മുൻപാണ് അഫ്ഗാനിലെ ഖോസ്ത്, പക്തിക പ്രവിശ്യകളിൽ പാകിസ്താൻ ആക്രമണം നടത്തിയത്. തങ്ങളുടെ നാട്ടിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് പാകിസ്താന്റെ വാദം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനകൾ അഫ്ഗാന്റെ മണ്ണിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും പാകിസ്താൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ പാകിസ്താന്റെ നീക്കം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാൻ തിരിച്ചടിച്ചത്. അതിർത്തിയിൽ പാക് സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് അതിർത്തി സേന ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. ഇരുപക്ഷവും അതിർത്തി കടന്നുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു.

നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പത് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി പാകിസ്താൻ അറിയിച്ചു. മൂന്ന് സുരക്ഷാ പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, മേഖലയിലെ ചില വീടുകൾ തകരുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണം രൂക്ഷമായതിന് പിന്നാലെ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് പോരാട്ടം താത്കാലികമായി നിർത്തിവയ്‌ക്കാൻ തീരുമാനമായത്.

2021ൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമായി വരുന്ന സാഹചര്യമാണുള്ളത്. താലിബാൻ എല്ലാക്കാലത്തും തീവ്രവാദികൾക്കും അഭയം നൽകുകയും, പാക് മണ്ണിൽ ആക്രമണം നടത്താൻ അവരെ അനുവദിക്കുന്നു എന്നുമാണ് പാകിസ്താന്റെ പ്രധാന ആരോപണം. എന്നാൽ പാകിസ്താന്റെ ആരോപണങ്ങൾ നിഷേധിച്ച് താലിബാൻ കുറിപ്പ് പുറത്തിറക്കി. അതിർത്തിയിൽ പാകിസ്താൻ ചെക്‌പോസ്റ്റുകളുടെ നിർമ്മാണത്തിലും താലിബാൻ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

Tags: TalibanafghanisthanPakisthan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies