തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തന്നെ. പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സാധാരണയിലും രണ്ട് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയരാനാണ് സാധ്യത.