കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അനിൽ ആന്റണിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അമൃതാനന്ദമയി ദേവിക്കൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം ഫേയ്‌സ്ബുക്കിൽ പങ്കുവെച്ചു.
‘ഇന്നലെ അമ്മ മാതാ അമൃതാനന്ദമയി ദേവിയെ കാണുവാനും അനുഗ്രഹം വാങ്ങുവാനും സാധിച്ചു. അമ്മയുടെ സാന്നിധ്യം ചുറ്റുമുള്ള എല്ലാവർക്കും ശാന്തിയും സമാധാനവും നൽകുന്നു. ആത്മീയവും ശാന്തവുമായ അന്തരീക്ഷം മനസിനെ സമാധാനിപ്പിക്കുന്നതാണ്’, സന്ദർശനത്തിന് ശേഷം അനിൽ ആന്റണി കുറിച്ചു.















