ഹൈദരാബാദ്: മകളെ ആൺസുഹൃത്തിനൊപ്പം കണ്ടതോടെ പ്രകോപിതയായ അമ്മ 19-കാരിയെ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലാണ് നടുക്കുന്ന ക്രൂരത റിപ്പോർട്ട് ചെയ്തത്.
മകൾ ഭാർഗവിയുടെ കഴുത്തിൽ ഷോൾ മുറുക്കി ജഗമ്മ കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ ഇളയമകൻ കൊലപാതക രംഗങ്ങൾ കണ്ടതായാണ് വിവരം. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. കൊലപാതകത്തിന് ശേഷം ജഗമ്മ ജീവനൊടുക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. സംഭവത്തിൽ ഇബ്രാഹിംപട്ടണം പോലീസ് അന്വേഷണം തുടരുകയാണ്.
ജഗമ്മ പുറത്തുപോയി വീട്ടിലെത്തിയപ്പോൾ മകൾ അവളുടെ കാമുകനൊപ്പം ഇരിക്കുന്നത് കണ്ടുവെന്നാണ് റിപ്പോർട്ട്. തുടർന്ന് യുവാവിനെ വീട്ടിൽ നിന്ന് പറഞ്ഞയച്ച ജഗമ്മ മകളെ വഴക്കുപറയുകയും കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു.