അയോദ്ധ്യ, കാശി, ഗയ, പ്രയാഗ്രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് ടൂർ പാക്കേജുമായി ഐആർസിടിസി. ഹോളി അയോദ്ധ്യ വിത്ത് ഗയ, കാശി, പ്രയാഗ്രാജ് എക്സ് ബെംഗളൂരു എന്നാണ് പാക്കേജിന് പേര് നൽകിയിരിക്കുന്നത് .
ഇന്ത്യയിലെ പ്രധാനപ്പെട്ട പുണ്യ സ്ഥലങ്ങളായ അയോദ്ധ്യ, കാശി, ഗയ, പ്രയാഗ്രാജ്, സാരാനാഥ് ഉൾപ്പെടുന്ന യാത്ര 5 രാത്രിയും 6 പകലും നീണ്ടു നിൽക്കും . മാർച്ച് 25-ന് ബെംഗ്ലൂരിൽ നിന്ന് യാത്ര ആരംഭിക്കും . ഭക്ഷണം, താമസം എന്നിവ അടങ്ങുന്നതാണ് പാക്കേജ്. ഒരാൾക്ക് 43,350 രൂപയാണ് നിരക്ക് . സംഘമായാണ് യാത്ര ചെയ്യുന്നതെങ്കിൽ നിരക്കിൽ ഇളവ് നൽകും.