കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ വീണ്ടും ഒരാൾക്ക് പരിക്ക്. മുക്കം നഗരസഭയിലെ നെല്ലിക്കാപൊയിലിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കാപൊയിലിൽ കുടുക്കിൽ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് വീടിനോട് ചേർന്നുള്ള പറമ്പിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് മനീഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് യുവതി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ മനീഷ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.