തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ലഭിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതി. സംസ്ഥാനസർക്കാരിന്റെ പൊതു ഖജനാവിൽ നിന്നും പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീടുകളിൽ വിതരണം ചെയ്യുന്നത്. 16 പേജുള്ള പുസ്തകമാണ് വിതരണം ചെയ്യുന്നത്. ഇതിനായി കോടി കണക്കിന് രൂപയാണ് ചെലവഴിച്ചത്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നുമാണ് പരാതി.