കോഴിക്കോട്: സിപിഎമ്മിന് ദേശീയപാർട്ടി പദവി നഷ്ടമാകുമെന്ന് ഭയമുണ്ടെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ. കെ ബാലൻ. ദേശീയ അംഗീകാരം ഇല്ലാതായാൽ ഈനാംപേച്ചി, നീരാളി, തേൾ പോലുള്ള ചിഹ്നങ്ങളായിരിക്കും ലഭിക്കുകയെന്നും ബാലൻ പറഞ്ഞു. കോഴിക്കോട് കെഎസ്ഇബിയുടെ പരിപാടിയിലാണ് പരാജയഭീതി വെളിപ്പെടുത്തിയത്.
അരിവാൾ ചുറ്റിക നക്ഷത്രം സംരക്ഷിക്കപ്പെടണമെങ്കിൽ നിശ്ചിത ശതമാനം വോട്ടും എംപിമാരും വേണം. അതില്ലെങ്കിൽ സ്വതന്ത്ര പാർട്ടിയുടെ സ്റ്റാറ്റസേ ഉണ്ടാകുവെന്ന് ബാലൻ പറഞ്ഞു. അടുത്ത ഇലക്ഷന് ഇടത് സ്ഥാനാർത്ഥിക്ക് തേളിന്റെ ചിഹ്നത്തിലോ അല്ലെങ്കിൽ നീരാളിയുടെ ചിഹ്നത്തിലോ വോട്ട് അഭ്യർത്ഥിക്കേണ്ടി വരുന്നമെന്നും ബാലൻ അണികൾക്ക് മുന്നറിയിപ്പ് നൽകി.
ദേശീയ പാർട്ടി പദവിയും ചിഹ്നവും നഷ്ടമാകുമെന്ന ഭയവും തിരിച്ചറിവുമാണ് സിപിഎം നേതാവിനെ കൊണ്ട് ഇത്തരം പരസ്യ പ്രസ്താവനയിലേക്ക് എത്തിച്ചതെന്ന് വ്യക്തമാണ്. ത്രിപുര കൂടി നഷ്ടമായതോടെ കേരളം മാത്രമാണ് ഇടത് പാർട്ടികൾ അവശേഷിക്കുന്ന ഏക സംസ്ഥാനം.















