തുടർച്ചയായി പരാജയമറിഞ്ഞ നേതാവ്; മൂന്നാം തവണയും നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരത്തിന്; അജയ് റായിയെ അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുടർച്ചയായി പരാജയമറിഞ്ഞ നേതാവ്; മൂന്നാം തവണയും നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരത്തിന്; അജയ് റായിയെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 07:54 am IST
FacebookTwitterWhatsAppTelegram

തെരഞ്ഞെടുപ്പ് ഗോദയിൽ തുടർച്ചയായി പരാജയത്തിന്റെ കയ്പ്പറിഞ്ഞ നേതാവാണ് ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മൂന്നാം തവണയാണ് മത്സരരം​ഗത്തേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് വർഷമായി, 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി.

എബിവിപിയിൽ നിന്നാണ് അജയ് റായ് തന്റെ രാഷ്‌ട്രീയ ജീവിതത്തിന് തിരി കൊളുത്തുന്നത്. 1996-നും 2007-നും ഇടയിൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളസ്‌ല മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ ബിജെപി ടിക്കറ്റിൽ വിജയിച്ചു. തുടർന്ന് 2007-ൽ ബിജെപി വിട്ട അദ്ദേഹം കോൺ​ഗ്രസ് പാളയത്തിലേക്ക് ചേക്കേറി. 2012-ൽ പിന്ധ്രയിൽ നിന്ന് മത്സരിച്ച് ജയിച്ചെങ്കിലും 2017-ൽ ഇതേ മണ്ഡലത്തിൽ അദ്ദേഹം പരാജയം അറിഞ്ഞു.

2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വാരാണസി മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ച് മത്സരത്തിന് ഇറങ്ങിയെങ്കിലും പരാജയമായിരുന്നു കാത്തിരുന്നത്. 2019-ലെ തെരഞ്ഞെടുപ്പിൽ കേവലം 1.52 ലക്ഷം വോട്ടുകൾ മാത്രമാണ് കോൺ​ഗ്രസിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്താൻ മാത്രമാണ് അജയ്‌ക്ക് കഴിഞ്ഞത്. പ്രധാനമന്ത്രിയുടെ 63.62 ശതമാനം വോട്ടിനെതിരെ 14.38 ശതമാനം വോട്ട് വിഹിതം മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2023 ഓ​ഗസ്റ്റിലാണ് പിസിസി അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത്.

10.65 ലക്ഷം പുരുഷന്മാരും 8.97 ലക്ഷം സ്ത്രീകളും 135 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പടെ 19.62 ലക്ഷം പേരാകും വാരണാസി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തുക. 52,174 കന്നി വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വാരാണാസി സൗത്ത്, വാരണാസി നോർത്ത്, കാന്ത്, റെഹാനി, സോവാപുരി എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വാരാണസി ലോക്സഭ മണ്ഡലം.

Tags: CongressVaranasipm modiloksaba electionAjay RaiLoksabha Election 2024
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies