കേരളത്തിൽ പടരുന്ന പാക് ചാരവേരുകൾ; സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി പാകിസ്താനിലേക്ക് നിരന്തരം കോളുകൾ; അന്വേഷണത്തിന് എൻഐഎ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ പടരുന്ന പാക് ചാരവേരുകൾ; സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി പാകിസ്താനിലേക്ക് നിരന്തരം കോളുകൾ; അന്വേഷണത്തിന് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കേരളത്തിൽ നിന്ന് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള കോളുകളിലധികവും ബംഗ്ലാദേശിലേക്കും പാകിസ്താനിലേക്കുമാണെന്ന് റിപ്പോർട്ട്. ഫോൺ വിളികൾക്ക് പിന്നിൽ ചാരപ്രവർത്തനവും ഭീകരവാദവുമെന്നാണ് സൂചന. കേരളത്തിൽ നിന്ന് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ നിയമ വിരുദ്ധ കോളുകൾ നടത്തിയതിലധികവും ഇതര സംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ കുടിയേറിയ ബംഗ്ലാദേശികളാണ്.

14 പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 20 സമാന്തര ടെലിഫോൺ എക്‌ചേഞ്ച് കേസുകളിലെ അന്വേഷണം സംസ്ഥാന സർക്കാർ എൻഐഎയ്‌ക്ക് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിക്കുന്നതോടെ എൻഐഎ സമഗ്ര അന്വേഷണം ആരംഭിക്കും. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള ഫോൺ കോളുകൾ കൂടുതലായും നടന്നിട്ടുള്ളത് ഭീകരവാദ പ്രവർത്തനങ്ങൾക്കും, ചാരപ്രവർത്തനങ്ങൾക്കുമാണെന്ന് ഐ.ബിയും കണ്ടെത്തിയിരുന്നു.

പാകിസ്താനിലേക്ക് വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയ്‌ക്കായി പ്രവർത്തിക്കുന്നവർ കേരളത്തിലെ ഐ എസ് സ്ലീപ്പർ സെല്ലുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ബംഗാളികളെന്ന പേരിൽ രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കുന്നവരുടെ വിവരങ്ങൾ എൻഐഎ നേരത്തെ ശേഖരിച്ചിരുന്നു.

സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾ വഴി ബംഗ്ലാദേശിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്ന ഇവരിൽ ചിലർ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളിലൂടെ നടത്തിയ ഫോൺകോളുകളാണ് ദുരൂഹതയുയർത്തുന്നത്. ഇന്ത്യയിൽ നിന്നെടുത്ത സിമ്മിലും, മൊബൈൽ ഫോണിലും ഹോട് സ്‌പോർട്ട് ഷെയർ ചെയ്ത് കൂടുതൽ പേർ ഒരേ സമയം നാട്ടിലേക്ക് വിളിക്കുകയായിരുന്നു ചെയ്തിരുന്നത്. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ ഭീകരവാദ ബന്ധത്തിൽ അന്വേഷണം ഏറ്റെടുക്കുന്ന എൻഐഎ പൊലീസിന്റെയും, സൈബർ ക്രൈം വിംഗിന്റെയും റിപ്പോർട്ടുകൾ കൂടി അടിസ്ഥാനമാക്കി അന്വേഷണം നടത്തും.

ഇത്തരം എക്‌സ്‌ചേഞ്ചുകൾ രാജ്യത്ത് പ്രവർത്തിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ പാക് ചാരസംഘടന ഒരുക്കി നൽകുന്നുണ്ടെന്നാണ് വിവരം. ഇന്റർനാഷണൽ ഇന്റർകണക്ട് കാരിയറെ ഒഴിവാക്കി രഹസ്യാത്മകമായി ഇന്റർനെറ്റ് കോൾ ബൈപ്പാസ് ചെയ്തായിരുന്നു സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനം.

 

Tags: NIAphone callFEATURED2
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies