അമൃത്സർ: നിറങ്ങളുടെ വിസ്മയത്തിന് മാറ്റ്കൂട്ടി ബിഎസ്എഫ് സൈനികർ. പഞ്ചാബ് അമൃത്സറിൽ ബിഎസ്എഫ് സൈനികർ ഹോളി ആഘോഷിച്ചു. വർണങ്ങൾ തൂകിയും മധുര പലഹാരങ്ങൾ പങ്കിട്ടും ഒരുമിച്ച് നൃത്തം ചെയ്തുമാണ് സൈനികർ ഹോളി ആഘോഷിച്ചത്.
ഉത്തരേന്ത്യ ഉടനീളം ഹോളി ആഘോഷത്തിന്റെ നിറവിലാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡൽഹിയിലെ വസതിയിൽ ഹോളി ആഘോഷിച്ചു. ബിജെപി പ്രവർത്തകർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാനായി ഒത്തുകൂടിയവർക്കും അദ്ദേഹം മധുര പലഹാരങ്ങൾ വിതരണം ചെയ്തു. മുഖത്ത് വർണങ്ങൾ വിതറിയും നൃത്തം ചെയ്തും ഹോളിദിനം അവർ ആഘോഷമാക്കി.
#WATCH | Amritsar, Punjab: BSF Jawans dance and celebrate Holi at the Khasa Headquarters. pic.twitter.com/DSTKWEeMyD
— ANI (@ANI) March 25, 2024
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ ഹോളി ആഘോഷ പരിപാടികൾ നടന്നു. എല്ലാവരും ആവേശത്തിലാണെന്നും ഈ ഉത്സവം ഉത്തരാഖണ്ഡിന് വളരെ പ്രധാനപ്പെട്ടതാണെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ധാമി പറഞ്ഞു. ഈ ആഘോഷം ജനാധിപത്യത്തിന്റെ ഉത്സവം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്ന ദിവസത്തിനായി സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് ഉത്തരാഖണ്ഡുമായുള്ള ബന്ധത്തെക്കുറിച്ച് ജനങ്ങൾക്കറിയാമെന്നും ധാമി പറഞ്ഞു.