ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? എങ്കിൽ അസീമുള്ളാഖാന്റെ ആത്മാവ് സന്തോഷിക്കും: സന്ദീപ് വചസ്പതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? എങ്കിൽ അസീമുള്ളാഖാന്റെ ആത്മാവ് സന്തോഷിക്കും: സന്ദീപ് വചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 03:24 pm IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. മുസ്ലീം നേതാവാണ് ഭാരത് മാതാ കി ജയ് മുദ്രാവാക്യം കൊണ്ടുവന്നത് അതിനാൽ ബിജെപി അത് നിരോധിക്കുമോ എന്ന് പിണറായി വിജയന്റെ പരാമർശം. പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി പിണറായി നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഭാരതത്തെ ആര് പ്രകീർത്തിച്ചാലും അത് ഏറ്റെടുക്കുക എന്നതാണ് ഓരോ ദേശസ്‌നേഹിയുടെയും ചുമതലയെന്ന് സന്ദീപ് വചസ്പതി കുറിച്ചു. സമൂഹ മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണ്ണരൂപം

ഭാരത് മാതാ കീ ജയ് ആദ്യമായി ഉപയോഗിച്ചത് അസീമുള്ളാഖാൻ ആയത് കൊണ്ട് ബിജെപിക്കാർ അത് ഉപേക്ഷിക്കുമോ എന്നാണ് മുഖ്യന്റെ ചോദ്യം?. ഭാരതത്തെ ആര് പ്രകീർത്തിച്ചാലും അത് ഏറ്റെടുക്കുക എന്നതാണ് ഓരോ ദേശസ്‌നേഹിയുടെയും ചുമതല. അത് ഇത്ര കാലവും ഞങ്ങൾ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. ഈ നാട്ടിലെ മുസ്ലിമിന്റെ ദേശസ്‌നേഹത്തെ കുറിച്ച് ഞങ്ങൾക്ക് ഒരു സംശയം ഇല്ല. ഹിന്ദുവും മുസൽമാനും തോളോട് തോൾ ചേർന്ന് പോരാടിയതിന്റെ ഫലമാണ് ഈ നാടിന്റെ സ്വാതന്ത്ര്യമെന്ന ബോധ്യവുമുണ്ട്. അത് ഈ നാട്ടിൽ ജനിച്ച ഓരോരുത്തരുടെയും കടമയാണെന്നാണ് ഞങ്ങൾ കരുതുന്നത്. അതിന് മതം ഘടകമേയല്ല. ഇതാണ് ഞങ്ങളുടെ നിലപാട്.

നാടിന്റെ ഓരോ നന്മകളെയും മതത്തിന്റെ പേരിൽ വേർതിരിക്കുന്ന താങ്കളോട് ചില ചോദ്യങ്ങൾ ഭാരതം നമ്മുടെ അമ്മയാണ് എന്ന സങ്കൽപ്പം നിങ്ങളോ നിങ്ങളുടെ പാർട്ടിയോ അംഗീകരിക്കുന്നുണ്ടോ? 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നായകരിൽ ഒരാളായ അസീമുള്ളാഖാന്റെ പ്രേരണ സ്രോതസ്സായ മഹർഷി ദയാനന്ദ സരസ്വതിയെയും അദ്ദേഹത്തിന്റെ ആര്യ സമാജത്തെയും താങ്കൾ അംഗീകരിക്കുന്നുണ്ടോ? ഏറ്റവും ചുരുങ്ങിയത് മുസ്ലിം പ്രേമത്തിന്റെ പേരിലെങ്കിലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ തയ്യാറുണ്ടോ? ഞങ്ങൾ 365 ദിവസവും ഇതേ മുദ്രാവാക്യം വിളിക്കുന്നവരാണ്. താങ്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് വിളിക്കുമോ? അസീമുള്ളാഖാന്റെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. ചങ്കൂറ്റമുണ്ടോ?

 

 

Tags: sandeep vachaspathicm pinarayi vijayan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies