തിരുവനന്തപുരം: വർക്കലയിൽ റിട്ടയേർഡ് അദ്ധ്യാപകന്റെ മൃതദേഹം കായലിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി കരുണാകരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 84 വയസായിരുന്നു. കായലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വർക്കല അകത്തുമുറിയിലാണ് സംഭവം. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കായലിൽ നിന്നും മൃതദേഹം ലഭിക്കുന്നത്.