ഹൈദരാബാദിൽ സൂര്യനുദിച്ചു; കത്തിക്കരിഞ്ഞ് മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിന് സീസണിൽ ആദ്യ ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹൈദരാബാദിൽ സൂര്യനുദിച്ചു; കത്തിക്കരിഞ്ഞ് മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിന് സീസണിൽ ആദ്യ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 11:31 pm IST
Facebook
Twitter
WhatsAppTelegram

റൺമഴ പെയ്തിറങ്ങിയ മത്സരത്തിൽ ഹൈദരാബാദിന് മുന്നിൽ കാലിടറി വീണ് മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ ബാറ്റേന്തിയ മുംബൈക്ക് തിരിച്ചടിയായത് മദ്ധ്യ ഓവറുകളിലെ മെല്ലെപ്പോക്ക്. 277 റൺസ് പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എടുക്കാനാണ് സാധിച്ചത്. 31 റൺസിനായിരുന്നു ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയം.

ഒപ്പണർമാരായ ഇഷാൻ കിഷനും (13 പന്തിൽ 34) രോഹിത് (12 പന്തിൽ 26) മികച്ച തുടക്കമാണ് നൽകിയത്. ഇഷാനെ വീഴ്‌ത്തി ഷഹബാസ് അഹമ്മദാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നാലെ രോഹിത്തിനെ ഹൈദരാബാദ് നായകൻ കമ്മിൻസും വീഴ്‌ത്തി. എന്നാൽ പിന്നീട് ക്രീസിൽ ഒരുമിച്ച നമൻ ധിറും തിലക് വർമ്മയും ചേർന്ന് സ്കോറിം​ഗിന്റെ ​ഗിയർമാറ്റി മുംബൈക്ക് പ്രതീക്ഷ നൽകി. എന്നാൽ പത്താം ഓവറിലെ നാലാം പന്തിൽ 14 പന്തിൽ 30 റൺസെടുത്ത ധിറിനെ വീഴ്‌ത്തി ഉനാദ്ഘട്ട് കൂട്ടുകെട്ട് പൊളിച്ചു. തിലകുമായി ചേർന്ന് 84 റൺസാണ് ഇവർ ചേർത്തത്.

പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ ഇഴഞ്ഞതോടെ മുംബൈയുടെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. 24 പന്തിൽ 20 റൺസാണ് ക്യാപ്റ്റൻ നേടിയത്. 34 പന്തിൽ 64 റൺസെടുത്ത തിലകും മടങ്ങിയതോടെ മുംബൈ പൂർണമായും തോൽവി മുന്നിൽ കണ്ടു. ടിം ഡേവിഡ് (42), ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ റൊമാരിയോ ഷെപ്പേർഡ് (15) എന്നിവർക്ക് തോൽവി ഭാരം കുറയ്‌ക്കാനായി. ഹൈദരാബാദിനായി ജയ്‌ദേവ് ഉനദ്ഘട്, നായകൻ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: MumbaiIndiansVictorySRHregister
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies