12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; അയൽവാസി റിയാസ് അടക്കമുള്ള എട്ടംഗ സംഘത്തെ വെടിവച്ച് വീഴ്ത്തി യുപി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; അയൽവാസി റിയാസ് അടക്കമുള്ള എട്ടംഗ സംഘത്തെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 08:25 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ : 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ എട്ടംഗ സംഘത്തെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ് . ഔറയ്യയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 12 വയസ്സുകാരന്റെ മൃതദേഹം ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. പിന്നാലെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

വെടിയേറ്റ എട്ട് പ്രതികളും ആശുപത്രിയിൽ ചികിത്സയിലാണ്.ആറാം ക്ലാസ് വിദ്യാർത്ഥിയായ സുബ്ഹാനെ ശനിയാഴ്ച ഔറയ്യയിലെ എർവ കത്ര ഏരിയയിലെ വീടിന് പുറത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒരാൾ സുബ്ഹാന്റെ അയൽവാസി റിയാസ് സിദ്ദിഖിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഔറയ്യയിലെ ജ്വല്ലറി വ്യാപാരിയായ സുബ്ഹാന്റെ പിതാവ് മുഹമ്മദ് ഷക്കീലാണ് മകനെ കാണ്മാനില്ലെന്ന് കാട്ടി എർവ കത്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് സിംഗ് പറഞ്ഞു.കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഇവർ പണവും ആവശ്യപ്പെട്ടിരുന്നു.

20 വയസ് പ്രായമുള്ള പ്രതികളെല്ലാം സുബ്ഹാനെ തട്ടിക്കൊണ്ടുപോയി ട്രോളി ബാഗിൽ ഒളിപ്പിച്ചതാണ് കുട്ടി ശ്വാസം മുട്ടി മരിക്കാൻ ഇടയാക്കിയതെന്ന് ഔറയ്യ സർക്കിൾ ഓഫീസർ അശോക് സിംഗ് പറഞ്ഞു.

സുബ്ഹാനൊപ്പം റിയാസിനെ ഇടയ്‌ക്കിടെ കാണാറുണ്ടെന്നും പ്രാഥമികാന്വേഷണത്തിൽ ഇതുതന്നെയാണ് വെളിവായതെന്നും അശോക് സിംഗ് പറഞ്ഞു. റിയാസിനൊപ്പമാണ് സുബ്ഹാനെ അവസാനമായി കണ്ടതെന്നും നാട്ടുകാർ പറഞ്ഞിരുന്നു .

റിയാസിനും കൂട്ടുകാർക്കുമായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായില്ല.തുടർന്ന്, പോലീസ് അവരുടെ ഫോൺ രേഖകൾ പരിശോധിച്ചു, അതിൽ ഡൽഹി ലൊക്കേഷൻ കാണിച്ചു. തുടർന്ന് ഇവരെ കണ്ടെത്താൻ ഒന്നിലധികം പോലീസ് ടീമുകളെ വിന്യസിച്ചു.

ഇതിനിടേ പ്രതികളിൽ ഒരാളായ അവദേശ് കുമാർ മിശ്രയെ ഔറയ്യ പോലീസ് കണ്ടെത്തി. തുടർന്ന് ഔറയ്യ പോലീസ് ഡൽഹി പോലീസുമായി ചേർന്ന് ട്രോളി ബാഗ് കണ്ടെത്തി . അതിനുള്ളിൽ കൈകളും കാലുകളും ബന്ധിച്ച നിലയിൽ സുബ്ഹാന്റെ മൃതദേഹവും കണ്ടെത്തി. ഇക്കാര്യം മറച്ച് വച്ച് പണം വാങ്ങാൻ എത്തണമെന്ന് പറഞ്ഞാണ് റിയാസ് ഉൾപ്പെടെയുള്ളവരെ പിടികൂടാൻ പോലീസ് കെണിയൊരുക്കിയത് .

എന്നാൽ പണം വാങ്ങാൻ എത്തിയവർ പോലീസിനെ കണ്ടതോടേ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.

 

 

Tags: UP police
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies