അനാവശ്യ ഉപദേശം വേണ്ട; ഏത് പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കഴിവുണ്ട്; ഖാലിസ്ഥാൻ ഭീകരനെതിരായ വിഷയത്തിൽ ചൈനയെ തള്ളി ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനാവശ്യ ഉപദേശം വേണ്ട; ഏത് പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും കഴിവുണ്ട്; ഖാലിസ്ഥാൻ ഭീകരനെതിരായ വിഷയത്തിൽ ചൈനയെ തള്ളി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 08:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂനുമായി ബന്ധപ്പെട്ട കൊലപാതക ഗൂഢാലോചന കേസിലെ അന്വേഷണത്തിൽ അഭിപ്രായവുമായെത്തിയ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. തങ്ങൾക്കിടയിലുള്ള ഏത് പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും കഴിവുണ്ടെന്നും, അവിടെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്. ഊഹിച്ചുള്ള അഭിപ്രായങ്ങൾക്കും അനാവശ്യ ഉപദേശങ്ങൾക്കും ഇവിടെ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുർപത്വന്ത് സിംഗ് പന്നൂനുമായുള്ള വിഷയത്തിൽ രാജ്യങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങളും അടിസ്ഥാന മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പിന്നാലെയാണ് ചൈനയുടെ ഉപദേശത്തിനെതിരെ ഇന്ത്യ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

”കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയിലുള്ള വിഷയത്തിൽ ചൈന നടത്തിയ പ്രതികരണം ശ്രദ്ധിച്ചു. നിയമവാഴ്ച അംഗീകരിക്കുന്ന രണ്ട് രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയിലുള്ള ഏതൊരു പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഇരുകൂട്ടരും പ്രാപ്തരാണ്. ഇതിൽ യാതൊരു ബന്ധവുമില്ലാത്ത മൂന്നാമതൊരു കക്ഷിയുടെ സൗജന്യമായ ഉപദേശവും അഭിപ്രായവും ഇന്ത്യയ്‌ക്ക് ആവശ്യമില്ലെന്നും” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഗുർപത്വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്താൻ ഇന്ത്യക്കാരനായ വ്യക്തി ശ്രമിച്ചുവെന്നായിരുന്നു കേസ്. അമേരിക്ക-കാനഡ ഇരട്ട പൗരത്വമുള്ളയാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇയാളെ കൊലപ്പെടുത്താനുള്ള ശ്രമം ഇന്ത്യയുടെ അറിവോടെയാണെന്നുമാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്ക ഈ വിഷയത്തിൽ ഇന്ത്യയ്‌ക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. റിപ്പോർട്ട് അന്വേഷിക്കുന്നതിനായി ഇന്ത്യ ഉന്നതതല സംഘത്തിനും രൂപം നൽകിയിരുന്നു.

Tags: USkhalisthanIndiaFEATURED2
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies