കൊള്ളയടിക്കുക, നുണ പറയുക, ഇരവാദം നടത്തുക, നീതിന്യായ വ്യവസ്ഥയെ തകർക്കുക, ഇതെല്ലാമാണ് ഇൻഡി മുന്നണിയുടെ ജോലി; വിമർശനവുമായി ഷെഹ്സാദ് പൂനാവല്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊള്ളയടിക്കുക, നുണ പറയുക, ഇരവാദം നടത്തുക, നീതിന്യായ വ്യവസ്ഥയെ തകർക്കുക, ഇതെല്ലാമാണ് ഇൻഡി മുന്നണിയുടെ ജോലി; വിമർശനവുമായി ഷെഹ്സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; കൊള്ളയടിക്കുക, നുണ പറയുക, പിടിക്കപ്പെടുക, വീണ്ടും ഇതേ കാര്യങ്ങൾ ആവർത്തിക്കുക എന്ന നാല് പോയിന്റിലുള്ള പ്രവർത്തനരീതിയിലാണ് ഇൻഡി മുന്നണി മുന്നോട്ട് പോകുന്നതെന്ന പരിഹാസവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ല. അഴിമതി നടത്തി പിടിക്കപ്പെടുമ്പോൾ ഇക്കൂട്ടർ ആദ്യം ഇരവാദം നടത്തും, അതും ഫലിച്ചില്ലെങ്കിൽ നീതിന്യായവ്യവസ്ഥയ്‌ക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ആക്രമണം നടത്താനുള്ള ആഹ്വാനം ചെയ്യുകയാണെന്നും ഷെഹ്‌സാദ് ആരോപിച്ചു.

” ഇൻഡി മുന്നണിക്ക് ഒരു നാല് പോയിന്റ് ഉള്ള പ്രവർത്തന രീതിയാണ്. ഇരയുടെ കാർഡ് കളിക്കുന്നതുൾപ്പെടെ ഇതിൽ വരുന്നു.ഇൻഡി മുന്നണിയിലുള്ള കോൺഗ്രസ് പാർട്ടി മുതൽ പുതിയ പാർട്ടിയായ ആംആദ്മി പാർട്ടി വരെ എല്ലാവരുടേയും സ്വഭാവം ഒന്നാണ്. കൊള്ളയടിക്കുക, അത് പിടിക്കപ്പെടുമ്പോൾ ഇരകളാണെന്ന് വാദിക്കുക, ഒടുവിൽ അന്വേഷണ ഏജൻസികൾക്കും, നീതിന്യായ വ്യവസ്ഥയ്‌ക്കും കുറ്റം ചുമത്തുക ഇതൊക്കെയാണ് ഇപ്പോൾ അവരുടെ രീതികൾ.

ഞങ്ങൾ കൊള്ളയടിക്കും, കള്ളം പറഞ്ഞു കൊണ്ടേ ഇരിക്കും, പിടിക്കപ്പെടുമ്പോൾ ഇരവാദം നടത്തും, അതും നടന്നില്ലെങ്കിൽ ശേഷം സ്ഥാപനങ്ങൾ ആക്രമിക്കും. ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കുകയാണ്. അഴിമതിക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോൾ, സ്വയം രക്ഷപ്പെടുന്നതിന് വേണ്ടി നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ നിരന്തരമായി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

പ്രധാനമന്ത്രിയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞത് തീർത്തും ശരിയാണ്. ഒരു സംഘം അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിട്ടുണ്ട്. അതിൽ നിക്ഷിപ്ത താത്പര്യം ഉള്ളവരെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. സ്വയം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ആം ആദ്മിക്ക് നാടകങ്ങൾ കളിക്കുന്നത് ഇഷ്ടമാണ്. പക്ഷേ കോടതിയെ രാഷ്‌ട്രീയ നാടകങ്ങൾക്ക് വേദിയാക്കാൻ അവർ ശ്രമിച്ചത് രാജ്യം മുഴുവൻ കണ്ടു. പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കി അവതരിപ്പിക്കുന്ന പരിപാടിയാണ് ആം ആദ്മിയുടേത്. കോടതിക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് അവരുടെ അഭിഭാഷകർ ശ്രമിക്കുന്നത്. എന്നിട്ടും കോടതി ഇളവ് നൽകിയില്ല. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നതിന് പകരം അതിനെ വ്യാജ വാദങ്ങൾ ഉപയോഗിച്ച് ചോദ്യം ചെയ്യാനാണ് ആം ആദ്മി ശ്രമിക്കുന്നതെന്നും” അദ്ദേഹം ആരോപിച്ചു.

 

Tags: BJPShehzad PoonawallaFEATURED2INDI Alliance
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies