ചെന്നൈ: കനത്ത ചൂടിന് ആശ്വാസമായി തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ വേനൽ മഴ പെയ്തു. തൂത്തുക്കുടി,രാമനാഥപുരം തുടങ്ങിയ ഇടങ്ങളിലാണ് ഇന്ന് രാവിലെ മഴ ലഭിച്ചത്. എന്നാൽ, പുതുച്ചേരി, കാരയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത ചൂടാണ്. സമതലങ്ങളിൽ 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും തീരപ്രദേശങ്ങളിൽ 33 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും മലയോര മേഖലകളിൽ 21 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില.
ഇറോഡിൽ 39.6 ഡിഗ്രി സെൽഷ്യസ്, കരൂർ പരമത്തിയിൽ 39.0 ഡിഗ്രി സെൽഷ്യസ്. സേലം, ധർമ്മപുരി, നാമക്കൽ, മധുരൈ എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ചെന്നൈയിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.