cVigil ആപ്പിലൂടെ ലഭിച്ചത് 79,000 പരാതികൾ; 99 ശതമാനവും പരിഹരിച്ച് തെ‍രഞ്ഞെടുപ്പ് കമ്മീഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

cVigil ആപ്പിലൂടെ ലഭിച്ചത് 79,000 പരാതികൾ; 99 ശതമാനവും പരിഹരിച്ച് തെ‍രഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 79,000 പരാതികളെന്ന് റിപ്പോർട്ട്. ഇലക്ഷൻ കമ്മീഷന്റെ cVigil ആപ്പ് മുഖേനയാണ് പരാതികൾ ലഭിച്ചത്. രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് പിന്നാലെ cVigil ആപ്ലിക്കേഷൻ വഴി ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു.

ലഭിച്ച പരാതികളിൽ 99 ശതമാനവും പരിഹരിച്ച് കഴിഞ്ഞു. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിലാണ് 89 ശതമാനം പരാതികളും പരിഹരിച്ചത്. അനധികൃത ബാനറുകളും ഹോർഡിം​ഗുകളും കെട്ടിപ്പൊക്കിയെന്ന് കാണിച്ചാണ് 58,500 പരാതികളും ലഭിച്ചതെന്ന് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായി ജനങ്ങൾക്ക് പണവും സമ്മാനങ്ങളും മദ്യവും വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി 1,400 പരാതികൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സംവിധാനമാണ് cVIGIL മൊബൈൽ ആപ്പ്. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ കൺട്രോൾ റൂമുമായും റിട്ടേണിം​ഗ് ഓഫീസർമാരുമായും ജനങ്ങളെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു. പേര് രേഖപ്പെടുത്താതെയും (anonymously) ആപ്പ് മുഖേന പരാതി നൽകാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മാർച്ച് 16-നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായി രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 19ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുന്നതോട് കൂടിയാണ് അവസാനിക്കുക.

Tags: appLoksabha 2024ECIcVigil
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies