ഭാരതത്തിലെ ലോഹ വ്യവസായം പൊളിച്ചുപണിയാൻ അദാനി; മുന്ദ്രയിൽ നിന്നും ടൺ കണക്കിന് ചെമ്പ് അന്താരാഷ്ട്ര വിപണിയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിലെ ലോഹ വ്യവസായം പൊളിച്ചുപണിയാൻ അദാനി; മുന്ദ്രയിൽ നിന്നും ടൺ കണക്കിന് ചെമ്പ് അന്താരാഷ്‌ട്ര വിപണിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ​ഗൗതം അദാനിയുടെ പുതിയ പ്രോജക്ടിന് വീണ്ടും സാക്ഷിയാവുകയാണ് മുന്ദ്രയെന്ന ഗുജറാത്തിലെ വ്യവസായ ലോകം. അദാനി ​ഗ്രൂപ്പ് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമാണ യൂണിറ്റിനാണ് ​മുന്ദ്രയിൽ തുടക്കമാകുന്നത്. ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കുന്ന ചെമ്പ് വ്യവസായ പദ്ധതിയുടെ ആദ്യഘട്ടം 2029 മാർച്ച് ആകുമ്പോഴേക്കും പൂർണമായും പ്രവർത്തനക്ഷമമാകും. 1.2 ബില്യൺ ഡോളറിന്റെ പദ്ധതിയിലൂടെ  ഒരു മില്യൺ ടൺ ചെമ്പ് ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ (AEL) അനുബന്ധ സ്ഥാപനമായ കച്ച് കോപ്പർ ലിമിറ്റഡ് (KCL) ആണ് ഈ ബൃഹത്തായ പദ്ധതിക്ക് പിന്നിൽ. രണ്ട് ഘട്ടങ്ങളിലായി പ്രതിവർഷം 1 ദശലക്ഷം ടൺ ശുദ്ധീകരിച്ച ചെമ്പ് ഉത്പാദിപ്പിക്കാനുള്ള ഗ്രീൻഫീൽഡ് കോപ്പർ റിഫൈനറി കമ്പനി നിർമിക്കും.

2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് വ്യവസായ പദ്ധതിയെ നയിക്കുന്ന കമ്പനിയാവുകയാണ് അദാനി ​ഗ്രൂപ്പിന്റെ ലക്ഷ്യം. ഇന്ത്യയിലെ ചെമ്പ് ഉപയോഗം 2030-ഓടെ മൂന്നിരട്ടിയാകുമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. ശുദ്ധീകരിച്ച ചെമ്പിന് പുറമേ, സ്വർണം, വെള്ളി, സെലീനിയം, പ്ലാറ്റിനം, സൾഫ്യൂരിക് ആസിഡ് തുടങ്ങിയ വിലയേറിയ ഉപോത്പന്നങ്ങളും കച്ച് കോപ്പറിൽ ഉത്പാദിപ്പിക്കും.

സുസ്ഥിരമായ ഊർജ്ജ സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നതിന് ഭാരതം വലിയ പ്രാധ്യാന്യമാണ് നൽകുന്നത് എന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കീഴടക്കുന്ന കാലവും വിദൂരമല്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആഭ്യന്തര ചെമ്പ് ഉപഭോഗം 2030 ഓടെ ഇരട്ടിയാകും. ചെമ്പ് ഉത്പാദനത്തിൽ മുൻനിരയിലുള്ള ചൈന പോലുള്ള രാജ്യങ്ങൾ കൈവരിച്ച പുരോ​ഗതി ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാൻ ചെമ്പ് പോലുള്ള ലോഹങ്ങൾ അത്യന്താപേക്ഷിതമാണ്. വൈദ്യുത വാഹനങ്ങൾ (ഇ.വി), ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, സോളാർ പിവി, ബാറ്ററികൾ എന്നിവയുടെ നിർമാണത്തിൽ ചെമ്പ് വഹിക്കുന്ന പങ്ക് നിർണായകമാണ്.

പുനരുപയോ​ഗ ഊർജം, ടെലികോം, ഇവി എന്നീ മേഖലകളുടെ പ്രാധാന്യം കുതിച്ചുയരുന്നതിനാൽ കോപ്പർ കമ്പനിയുടെ നിക്ഷേപ സാധ്യതയും വർദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വർഷം (2023-2024) ചെമ്പിന്റെ റെക്കോർഡ് ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. 1,81,000 ടൺ ചെമ്പ് രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു. ചെമ്പ് ഉത്പാദനത്തിൽ നിലവിൽ രാജ്യം നേരിടുന്ന അപര്യാപ്തതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഭാരതത്തിലെ വർദ്ധിച്ചുവരുന്ന ചെമ്പിന്റെ ആവശ്യകതയെ നിറവേറ്റുക കൂടിയാണ് കച്ചിലെ കോപ്പർ വ്യവസായം ലക്ഷ്യമിടുന്നത്. പടിഞ്ഞാറൻ തീരദേശ മേഖലയിലാണ് കമ്പനിയുടെ ലൊക്കേഷൻ എന്നതിനാൽ ആഭ്യന്തര വിപണികൾ കൂടാതെ അന്താരാഷ്‌ട്ര വിപണിയിലേക്കുള്ള സാധ്യതകൾ കൂടി കച്ച് കോപ്പറിന് ലഭിക്കും.

ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ഊർജത്തിലേക്ക് മാറുന്ന കാഴ്ചയാണ് ആഗോളതലത്തിൽ കാണാനാവുന്നത്. പ്രത്യേകിച്ച് യുഎസ്, ചൈന, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെല്ലാം ചെമ്പിന്റെ ആവശ്യവും ഉയരുമെന്നാണ് വിലയിരുത്തൽ. ഇത് കച്ച് കോപ്പറിനുള്ള വിപണി സാധ്യതയും വർദ്ധിപ്പിക്കുന്നു.

Tags: ADANI GROUPgautam adanicopperKutch
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies