കാസർകോട്: ബേക്കൽ പള്ളിക്കരയിൽ മകന്റെ മർദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം. പള്ളിക്കര സ്വദേശി അപ്പകുഞ്ഞിയാണ് കൊല്ലപ്പെട്ടത്. പിതാവുമായുള്ള തർക്കത്തിനിടെ പ്രമോദ് അച്ഛനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപ്പകുഞ്ഞിയെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിൽ പൊലീസ് ഇയാൾക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന്റെ പ്രകോപനത്തിൽ വീട്ടിലെത്തിയ പ്രമോദ് പിതാവുമായി വാക്കുത്തർക്കത്തിലേർപ്പെടുകയും തുടർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിതാവിനെ സ്ഥിരമായി പ്രമോദ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.