കുതിച്ചുയർന്ന് പ്രതിരോധ ഉത്പാദന മേഖല; 29,810 കോടി രൂപയുടെ റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചുയർന്ന് പ്രതിരോധ ഉത്പാദന മേഖല; 29,810 കോടി രൂപയുടെ റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. 2023-24 സാമ്പത്തിക വർഷം 29,810 കോടി രൂപയാണ് പ്രതിരോധ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം നേടിയെടുത്തത്. 2022-23 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മൊത്തം വരുമാനം 26,928 കോടി രൂപയായിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിൽ 94,000 കോടി രൂപയുടെ ഓർഡറുകളാണ് എച്ച്എഎൽ കൈകാര്യം ചെയ്യുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനന്തകൃഷ്ണൻ പറഞ്ഞു. 2023-24- ൽ 19,000 കോടി രൂപയുടെ പുതിയ നിർമാണ കരാറുകളും 16,000 കോടിയിലധികം രൂപയുടെ റിപ്പയർ ആൻഡ് ഓവർഹോൾ (ROH) കരാറുകളും ലഭിച്ചതാണ് വരുമാന വർദ്ധനവിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023-24 നവംബറിൽ രണ്ട് ഹിന്ദുസ്ഥാൻ-228 വിമാനങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ​ഗയാന ഡിഫൻസ് ഫോഴ്സും എച്ച്എഎലും കരാർ ഒപ്പിട്ടിരുന്നു. ഒരു മാസത്തിനുള്ളിൽ രണ്ട് വിമാനങ്ങളും കയറ്റുമതി ചെയ്യാൻ സാധിച്ചതായി എച്ച്എഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

LCA Mk1A യുദ്ധവിമാനങ്ങളുടെ കന്നി പറക്കൽ വിജയകരമായി പൂർത്തിയാക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. GE-414 എയർക്രാഫ്റ്റിനായി സാങ്കേതികവിദ്യ കൈമാറ്റം സംബന്ധിച്ച് ജനറൽ ഇലക്ട്രിക്- യുഎസ്എയും ധാരണാപത്രം ഒപ്പുവച്ചതും നേട്ടങ്ങളിൽ ചിലതാണ്. മൾട്ടി റോൾ ഹെലികോപ്ടർ (IMRH), ഡെക്ക് ബേസ്ഡ്- മൾട്ടി റോൾ ഹെലികോപ്റ്റർ (DBMRH) എന്നിവയുടെ തദ്ദേശീയ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രാൻസിലെ സഫ്രാൻ ഹെലികോപ്റ്റർ സംയുക്ത സംരംഭം ആരംഭിക്കാനും കഴിഞ്ഞ സാമ്പത്തിക വർഷം എച്ച്എഎലിന് സാധിച്ചു.

A-320 എയർബസുകളുടെ മെയിൻറനൻസ്, റിപ്പയർ, ഓപ്പറേഷൻസ് എന്നിവയ്‌ക്കായി ന്യൂഡൽഹി കേന്ദ്രീകരിച്ച് സൗകര്യം ഒരുക്കാനുള്ള കരാറിൽ എച്ച്എഎല്ലും എയർബസും ഒപ്പുവച്ചു. ഈ സഹകരണം ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ ശക്തിപ്പെടുത്തുമെന്നും കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എച്ച്എഎൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

 

Tags: HALDefence manufacture
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies