"എൻഡിഎ സർക്കാർ ചെയ്ത പദ്ധതികളുടെ ക്രെഡിറ്റ് എടുക്കാൻ മാത്രം ഇവിടെ ഒരു എംപിയുണ്ട്; അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾക്ക് ഇടതും വലതും പ്രാധാന്യം നൽകിയിട്ടില്ല"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എൻഡിഎ സർക്കാർ ചെയ്ത പദ്ധതികളുടെ ക്രെഡിറ്റ് എടുക്കാൻ മാത്രം ഇവിടെ ഒരു എംപിയുണ്ട്; അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾക്ക് ഇടതും വലതും പ്രാധാന്യം നൽകിയിട്ടില്ല”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കോൺഗ്രസും ഇടതുമുന്നണിയും പ്രധാന്യം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. വീട്, കുടിവെള്ളം, മരുന്ന് ഇൻഷുറൻസ് തുടങ്ങിയവയാണ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ. എന്നാൽ ഇതിന് പരിഹാരം കാണാനല്ല യുഡിഎഫും എൽഡിഎഫും ശ്രമിച്ചത്. എസ്ഡിപിഐ, സിഎഎ, ബീഫ്, മണിപ്പൂർ എന്നീ വിഷയങ്ങൾക്കാണ് ഇവിടെയുള്ളവർ മുൻതൂക്കം നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എംപിയും സർക്കാരും ചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാർ മികച്ച പിന്തുണയാണ് നൽകിയിരുന്നത്. ഹൈവേ ഉൾപ്പെടെ തലസ്ഥാനത്ത് കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ് എംപി. ജനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രധാനമന്ത്രി പ്രധാന്യം നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

കേരളത്തിനും തിരുവനന്തപുരത്തിനും അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ അനുവദിച്ചത്:

പ്രധാനമന്ത്രി ആവാസ് യോജന

എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷം
കേരളത്തിന് അനുവദിച്ചത്: 2,694.29 കോടി രൂപ
തിരുവനന്തപുരത്ത് അനുവദിച്ചത്: 230.15 കോടി രൂപ

ജൽ ജീവൻ മിഷൻ

കേരളത്തിന് അനുവദിച്ചത്: 37.14 ലക്ഷം കുടുംബങ്ങൾക്ക്
തിരുവനന്തപുരത്ത് അനുവദിച്ചത്: 4.29 ലക്ഷം

പിഎം ആയുഷ്മാൻ കാർഡ്

കേരളത്തിന് അനുവദിച്ചത്: 79.95 ലക്ഷം
തിരുവനന്തപുരത്ത് അനുവദിച്ചത്: 9.9 ലക്ഷം

ആയുഷ് മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ

കേരളത്തിന് അനുവദിച്ചത്: 15.8 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരത്ത് അനുവദിച്ചത്: 1.3 കോടി രൂപ

ജൻ ഔഷധി കേന്ദ്രങ്ങൾ

കേരളത്തിന് അനുവദിച്ചത്: 998
തിരുവനന്തപുരത്ത് അനുവദിച്ചത്: 78

എല്ലാവർക്കും വീട് എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യം വഹിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെയും തലസ്ഥാനത്തെ എംപിയുടെയും ലക്ഷ്യം അതല്ല. നിരവധി വീടുകളാണ് തലസ്ഥാനത്ത് പണി പൂർത്തിയാകാതെ മുടങ്ങി കിടക്കുന്നത്. മൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ പിഎം ആവാസ് യോജനയ്‌ക്ക് കീഴിൽ പുതിയ പദ്ധതി ആവിഷ്‌കരിക്കും. ഇതിലൂടെ കേന്ദ്രസർക്കാരിന്റെ ഡയറക്ട് ഫണ്ടിംഗ് വഴി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനുള്ള സഹായം ചെയ്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: trivandrumPrime Minister narendramodi
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies