കരുത്താർജ്ജിച്ച് ഭാരതീയ റെയിൽവെ; വരുമാനത്തിൽ റെക്കോർഡ് വർദ്ധന; ചരക്ക് നീക്കത്തിലും നേട്ടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്താർജ്ജിച്ച് ഭാരതീയ റെയിൽവെ; വരുമാനത്തിൽ റെക്കോർഡ് വർദ്ധന; ചരക്ക് നീക്കത്തിലും നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2023-24 സാമ്പത്തിക വര്‍ഷം റെക്കോഡ്‌ വരുമാനം സ്വന്തമാക്കി ഇന്ത്യൻ റെയിൽവെ. 2.56 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം നേടാനായതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ 2.40 ലക്ഷം കോടി രൂപയായിരുന്നു മൊത്തം വരുമാനം.

ചരക്കു നീക്കത്തിലും റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ 2023-24 സാമ്പത്തിക വര്‍ഷത്തിൽ റെയിൽവെയ്‌ക്ക് സാധിച്ചു. 159.1 കോടി ടണ്ണിന്റെ ചരക്കുനീക്കമാണ് നടന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 151.2 കോടി ടണ്ണായിരുന്നു.

റെയില്‍വെയുടെ വരുമാനത്തിന്റെ മുഖ്യപങ്കും ചരക്കു നീക്കത്തിലൂടെയാണ് സമാഹരിക്കുന്നത്. ചരക്ക് ഇടനാഴിയുടെ വരവോടെയാണ് കൽക്കരി നീക്കത്തിൽ വർദ്ധനവുണ്ടായത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 787.6 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് റെയില്‍ മാര്‍ഗം കൊണ്ടു പോയത്. 181 മില്യണ്‍ ടണ്‍ ഇരുമ്പയിരും 154 ടണ്‍ സിമന്റും റെയില്‍ മാര്‍ഗം കൊണ്ടുപോയി. ലക്ഷ്യമിട്ടതിലും കൂടുതല്‍ ചരക്കുനീക്കവും വരുമാന വർദ്ധനവിന് കാരണമായതായാണ് വിലയിരുത്തൽ.

അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരി​ഗണനയാണ് റെയിൽവെ മന്ത്രാലയം നൽകുന്നത്. വൈദ്യുതീകരണം മുതൽ പുതിയ ട്രാക്കുകളുടെ നിര്‍മാണം വരെ അതിവേഗത്തിലാണ് പുരോ​ഗമിക്കുന്നത്. യാത്രസമയം കുറയ്‌ക്കുന്നത് ലക്ഷ്യമിട്ട് ട്രാക്കുകളുടെ ഇരട്ടിപ്പിക്കലിന് പ്രത്യേക ശ്രദ്ധയാണ് റെയിൽവെ മന്ത്രാലയം നൽകിയത്. 2023-24 ബജറ്റിൽ റെയിൽവെ ട്രാക്കുകളുടെ ഇരട്ടിപ്പിക്കലിന് മാത്രം 30,749 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,188 കിലോമീറ്ററാണ് വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. 2014 ന് മുൻപ് ഇലക്ട്രിഫിക്കേഷൻ നടത്തിയ ട്രാക്കുകളുടെ ദൈർഘ്യം 21,801 കിലോമീറ്റർ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷം കൊണ്ട് 38,650 കിലോമീറ്റർ, അതായത് ആകെ ലൈനിന്റെ 90 ശതമാനത്തിലധികമാണ് വൈദ്യുതീകരിച്ചത്. 2014 മുതൽ വൈദ്യുതീകരണത്തിന് മാത്രമായി 46,425 കോടി രൂപയാണ് മന്ത്രാലയം മാറ്റിവെച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,300 കിലോമീറ്റര്‍ ട്രാക്കാണ് റെയില്‍ഴെ പണിതീര്‍ത്തത്. 551 സ്റ്റേഷനുകളുടെ ഡിജിറ്റല്‍വല്‍ക്കരണവും പൂര്‍ത്തിയാക്കി.

Tags: Ashwini Vaishnawindain railway
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies