ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. വെടിവയ്പിൽ സബ് ഇൻസ്പെക്ടർ ദീപക് ശർമ്മയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ഗുണ്ടകൾ പൊലിസിനെ ആക്രമിച്ചത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഗുണ്ടാസംഘത്തെ പൊലീസ് പിന്തുടരുന്നതിനിടയിലാണ് സംഭവം. ഗുണ്ടാസംഘം വാഹനം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ പേര് വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.