വയനാട്ടിൽ മത്സരിക്കുന്നത് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ട്; മോദി 400 കടക്കുമോ കോൺഗ്രസിന് 40 എങ്കിലും കിട്ടുമോ എന്നാണ് ചർച്ചയെന്ന് കെ സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ മത്സരിക്കുന്നത് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ട്; മോദി 400 കടക്കുമോ കോൺഗ്രസിന് 40 എങ്കിലും കിട്ടുമോ എന്നാണ് ചർച്ചയെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 09:18 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഇൻഡി മുന്നണിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വയനാട്ടിൽ ജനവിധി തേടുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. ജനം ടിവിയുടെ വിത്ത് ദ ലീഡർ പരിപാടിയിൽ ചീഫ് എഡിറ്റർ പ്രദീപ് പിളളയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ സ്ഥാനാർത്ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്രഖ്യാപനത്തിന് മൂന്ന് ദിവസം മുമ്പ് ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് സ്ഥാനാർത്ഥിത്വത്തെ പറ്റി പറഞ്ഞത്. നേതൃത്വത്തിന്റെ ആവശ്യം താൻ ഏറ്റെടുക്കുകയായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഈ ദൗത്യത്തെ ഒരു വലിയ അവസരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും അനുകൂലമായ മോദി തരംഗം ഉണ്ടായിട്ടുണ്ട്. മോദിയുടെ ഗ്യാരന്റിയെ പറ്റിയാണ് ജനങ്ങൾ ഇന്ന് ചർച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ വികസനപ്രവർത്തനങ്ങളെ പറ്റിയും ജനക്ഷേമ പദ്ധതികളെ പറ്റിയും ജനങ്ങൾ വിശകലനം ചെയ്യുന്നുണ്ടെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

വയനാട്ടിൽ നിന്നാണ് തന്റെ പൊതുജീവിതം ആരംഭിക്കുന്നത്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ മുഴുവൻ സമയ പ്രവർത്തനത്തിൽ നിന്ന് പടിയിറങ്ങിയതിന് ശേഷം വയനാട്ടിലേക്കാണ് താൻ എത്തുന്നത്. അവിടെ കോഫി എസ്റ്റേറ്റിൽ ജോലി ചെയ്തു. ഈ സമയത്താണ് യുവമോർച്ചയുടെ ജില്ലാ അദ്ധ്യക്ഷനായതും സംസ്ഥാന ചുമതലകളിലേക്ക് പിന്നീടെത്തുന്നതും. പൊതുപ്രവർത്തനവുമായി 10 വർഷം വയനാട്ടിൽ ഉണ്ടായിരുന്നതിനാൽ ഈ സ്ഥലത്തെയും ഇവിടുത്തെ ജനങ്ങളെയും തനിക്ക് പരിചിതമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മലയാള മാദ്ധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെയും കെ സുരേന്ദ്രൻ വിമർശിച്ചു. അതേക്കുറിച്ച് എല്ലാവർക്കും വ്യക്തമായ ധാരണയുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് തുറന്നു പറഞ്ഞവരാണ് മനോരമ. മുതലാളിത്ത ചാനലാണെന്ന് പറയുമ്പോഴും ഇവിടെയല്ലാം ഉള്ളത് സിപിഎംകാരാണ്. ബിജെപിക്ക് അവസരം കൊടുക്കരുത് എന്നാണ് ഇവരുടെ ലക്ഷ്യം.

മോദി 400 ലധികം സീറ്റുകൾ നേടുമോ എന്നും കോൺഗ്രസ് 40 സീറ്റുകളിൽ എങ്കിലും വിജയിക്കുമോ എന്നുമാണ് ഇപ്പോൾ ജനങ്ങൾ ചിന്തിക്കുന്നത്. മോദിയുടെ പടയാളികളായാണ് തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയുളള മോദിയുടെ കാഴ്ചപ്പാടാണ് ഓരോ സ്ഥാനാർത്ഥിക്കുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും കേരളത്തിൽ നിർണായകമാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി അനുകൂല തരംഗം കേരളത്തിലുമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

 

Tags: wayanadK SurendranINDI block
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies