ബോളിവുഡിൽ ആഡംബര കാറുകളോട് ഏറ്റവും അധികം പ്രിയമുള്ള നടന്മാരിൽ ഒരാളാണ് രൺബീർ കപൂർ. താരത്തിന്റെ ഏറ്റവും പുതിയ കാറാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിറ്റി വി8 ആണ് രൺബീർ സ്വന്തമാക്കിയ പുതിയ കാർ.
താരത്തിന്റെ അവസാന ചിത്രമായ അനിമലിലെ കഥാപാത്രമായ രൺവിജയ് സിംഗിനും ആഡംബര കാറുകളോടാണ് താത്പര്യം. രൺവിജയ്ക്ക് റോൾസ് റോയ്സിനോടാണ് ഇഷ്ടമെങ്കിൽ, രൺബീറിന് ബ്രിട്ടീഷ് ലക്ഷ്വറി കാറുകളോടാണ് കമ്പം. രൺബീറിന്റെ കാർ കളക്ഷൻ വിപുലീകരിക്കാനെത്തിയ ‘ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിറ്റി വി8’ ന്റെ വില ഏകദേശം 6 കോടി രൂപയാണ്.
41 കാരനായ രൺബീറിന് മെഴ്സിഡസ്-എഎംജി ജി 63, മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ സ്പോർട്ട്, ഔഡി 8, ഔഡി ആർ8, ലാൻഡ് റോവർ റേഞ്ച് റോവർ തുടങ്ങിയ കാറുകൾ സ്വന്തമായിട്ടുണ്ട്.